ട്രെയിനിൽ യാത്രക്കാരന് കുത്തേറ്റു, അക്രമി പിടിയിൽ

മലപ്പുറം: ട്രെയിനിൽ യാത്രക്കാരന് കുത്തേറ്റു. പരപ്പനങ്ങാടി സ്വദേശി ദേവനാണ് ഷൊർണൂരിൽവെച്ച് കുത്തേറ്റത്. മരുസാഗർ എക്‌സ്പ്രസ് ഷൊർണൂരിൽ എത്തിയപ്പോഴായിരുന്നു സംഭവം. വാക്കുതർക്കത്തെ തുടർന്ന് സഹയാത്രികൻ കൈയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു.

ആക്രമണത്തിൽ ദേവന്റെ കണ്ണിനോട് ചേർന്നാണ് കുത്തേറ്റത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അക്രമിയെ ആർപിഎഫ് പിടികൂടി.