മുൻകൂർ അനുമതിയില്ലാതെ പിൻവലിക്കാവുന്ന തുക 1 ലക്ഷം, സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ

തിരുവനന്തപുരം: മുൻകൂർ അനുമതിയില്ലാതെ പിൻവലിക്കാവുന്ന തുക. സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. ഒരു ലക്ഷം വരെയുള്ള ബില്ലുകൾ അപ്പപ്പോൾ അനുവദിക്കും. ഒരു ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾക്ക് ടോക്കൺ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. സർക്കാർ മുൻഗണനയും അനുമതിയും കിട്ടിയ ശേഷമാണ് തുക അനുവദിക്കുക.

ഒക്ടോബർ 15 വരെ എല്ലാ ബില്ലുകളും അനുവദിച്ചു. എന്നാൽ തുക പരിധിയില്ലാതെയാണ് ബില്ലുകൾ തീർപ്പാക്കിയത്. പരിധിയും നിയന്ത്രണങ്ങളും ഇല്ലാതെയാണ് തുക അനുവദിച്ചത്. സർക്കാരിന്റെ അത്യാവശ്യ നിത്യച്ചെലവുകൾ മുടങ്ങാതിരിക്കാനാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്നാണ് ധനവകുപ്പിന്റെ വിശദീകരണം. അറുപതിന അത്യാവശ്യച്ചെലവുകളാണ് ധനവകുപ്പ് നിശ്ചയിച്ചിട്ടുള്ളത്. ഇവയ്ക്കുള്ള ചെലവുകൾ മുടങ്ങാൻ പാടില്ല. അതെസമയം ബില്ലുകൾ കെട്ടിക്കിടക്കാനും അനുവദിക്കില്ല. ഇതിന്റെ ഭാഗമായി ഒക്ടോബർ 15 വരെയുള്ള ബില്ലുകൾ തുകയോ പരിധിയോ വകവെക്കാതെ പാസ്സാക്കും.