കാനഡ കേന്ദ്രമാക്കി ട്രിവാൻഡ്രം മലയാളി അസോസിയേഷൻ ഓഫ് കാനഡ പ്രവർത്തനം ആരംഭിച്ചു

സൗഹൃദങ്ങളും ബന്ധങ്ങളും വിർച്വൽ മേഖലയിലായി തീരുന്ന കാലത്തിൽ, ഇതിനെ ക്രിയാത്മകമായി ഉപയോഗിക്കുക, ഒപ്പം നമ്മുടെ നേരിട്ടുള്ള ബന്ധങ്ങൾ, ഇടപെടലുകൾ എന്നിവ മനുഷ്യ നന്മക്കും,ക്ഷേമത്തിനും വേണ്ടി വിനിയോഗിക്കാൻ ഒരു കുടക്കീഴിൽ ഒന്നുചേരുകയെന്ന ഉദ്ദേശലക്ഷ്യത്തോടുകൂടിയാണ് (TMAC) രൂപംകൊണ്ടത്‌.

സംഘടനയുടെ പ്രധാന ഉദ്ദേശലക്ഷ്യങ്ങൾ കാനഡയിൽ താമസമാക്കിയ തിരുവനന്തപുരം സ്വദേശികൾ പ്രധാനമായും പുതുതായി വന്നവർ, വിദ്യാർത്ഥികൾ, സ്ത്രീകൾ , കുട്ടികൾ മുതലായവർക്കു പലതരം പ്രവർത്തനങ്ങളിലൂടെ സഹായഹസ്തം നൽകുക, കൂടാതെ കലാ കായിക സാംസ്‌കാരിക മേഖലകളിൽ പ്രാവിണ്യം നേടിയിട്ടുള്ളവരുടെ കഴിവുകൾ വളർത്തുവാനായിട്ടുള്ള വേദി ഒരുക്കി കൊടുക്കുക എന്നിവയാണ്.

സംഘടനയുടെ ഭാരവാഹികൾ ആയി സജു ഇവാൻസ് (പ്രസിഡന്റ്), സയോണ സംഗീത് (സെക്രെട്ടറി) തുളസി ഉണ്ണികൃഷ്ണൻ ( ട്രെഷറർ ) നിപുൻ വിജയകുമാർ (വൈസ് പ്രസിഡന്റ് ) അനൂപ് സതീഷ്‌കുമാർ ( ജോയിന്റ് സെക്രെട്ടറി ) ജോസ് ജെറി (ജോയിന്റ് ട്രഷറർ ) എന്നിവരെ തെരഞ്ഞെടുത്തു. കൂടുതൽ പ്രവർത്തനങ്ങളിൽ നമുക്ക് ഒപ്പം ചേരണമെന്ന് അഭ്യർത്ഥിക്കുന്നു.