അമേരിക്ക ഉത്തരകൊറിയ ചരിത്ര കൂടിക്കാഴ്ച

                              ലോകം മുഴുവൻ ഉറ്റുനോക്കിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംമ്പ്, ഉത്തരകൊറിയൻ ഭരണത്തലവൻ കിം ജോംഗ് ഉൻ കൂടിക്കാഴ്ച ഏറെ നിർണായകം എന്നാണ് വിലയിരുത്തപ്പെടുന്നത്.
കിം ജോംഗ് ഉൻ പ്രതിഭാശാലിയായ മനുഷ്യനാണെന്നും ഉത്തര കൊറിയയെ ഏറെ സ്നേഹിക്കുന്ന വ്യക്തിയാണെന്നും താൻ മനസ്സിലാക്കിയതായി ഡൊണാൾഡ് ട്രംമ്പ് പറഞ്ഞു. കഴിഞ്ഞ കാലം മറന്നു എന്നും പുതിയ യുഗത്തിന് തുടക്കമെന്നും കിം ജോംഗ് ഉൻ വ്യക്തമാക്കി. അമേരിക്ക – ഉത്തരകൊറിയ ബന്ധം കൂടുതൽ ശക്തമാക്കുന്ന അതിപ്രാധാന്യ സമ്പൂര്‍ണ കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. അമേരിക്കയെയും ഉത്തരകൊറിയയെയും സംബന്ധിച്ചെടുത്തോളം ഏറ്റവും വിലപ്പെട്ട കരാറുകളാണ്.
സിംഗപ്പൂർ ഉച്ചകോടിയിൽ യാഥാർഥ്യമായതെന്ന് ഡൊണാൾഡ് ട്രംമ്പ് പറഞ്ഞു. സമാധാനത്തിലേക്ക് ചുവടുവെക്കുന്ന നിർണായക നിർദ്ദേശങ്ങളാണ് കരാറുകളിൽ ഉള്ളത്. ആണവ നിരായുധികരണം ലക്‌ഷ്യം വയ്ക്കുന്ന കരാറുകൾ ഏറെ പ്രാധാന്യമെന്നാണ് വിലയിരുത്തുന്നത്.
മുൻവിധികളും വ്യവഹാരങ്ങളും അവസാനിപ്പിക്കുന്നതായി കിം ജോംഗ് ഉൻ വ്യക്തമാക്കി. കിം ജോംഗ് ഉന്നിനെ വൈറ്റ് ഹൗസ്സിലേക്ക് ഡൊണാൾഡ് ട്രംമ്പ് ക്ഷണിച്ചു. സിംഗപ്പുർ ഉച്ചകോടി ചരിത്രപരമെന്ന് ഇരുരാജ്യങ്ങളും അഭിപ്രായപ്പെട്ടു.
സിംഗപ്പൂരിലെ സെൻന്റോസ ദ്വീപിലുള്ള കാപെല്ല ഹോട്ടലിൽ ആയിരുന്നു കൂടികാഴ്ച

https://youtu.be/hsXN7t_YLpc