കിണറ്റിൽ വീണ കോഴിയെ രക്ഷിക്കാൻ ശ്രമം, യുവാവ് മരിച്ചു

കാസര്‍ഗോഡ് : അയല്‍വാസിയുടെ കിണറ്റില്‍ വീണ കോഴിയെ എടുക്കാനുള്ള ശ്രമത്തിനിടെ യുവാവ് കിണറ്റില്‍ വീണ് മരിച്ചു. കാസര്‍ഗോഡ് ആദൂര്‍ നെട്ടണികെ പടൈമൂലയിലെ സുന്ദരയുടെ മകന്‍ പി. സതീശന്‍ (37) ആണ് മരിച്ചത്. അയല്‍വാസിയായ രവി നായിക്കിന്റെ പറമ്പിലെ കിണറ്റില്‍ വീണ കോഴിയെ പുറത്തെടുക്കുന്നതിനിടെയാണ് അപകടം.

അതേസമയം, കാസർകോട്: കാഞ്ഞങ്ങാട് കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയ 16 കാരൻ പുഴയിൽ മുങ്ങിമരിച്ചു. അരയി വട്ടത്തോടിലെ അബ്ദുള്ള കുഞ്ഞിയുടെ മകൻ സിനാൻ ആണ് മരിച്ചത്. പന്ത്രണ്ടോടെ അരയി കാർത്തിക പുഴയിലാണ് അപകടം ഉണ്ടായത്. രണ്ട് കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു കുട്ടി പുഴയിൽ മുങ്ങിത്താഴുകുകയായിരുന്നു.

ശക്തമായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണ് യുവാവ് മരിച്ചു. കായംകുളത്താണ് സംഭവം. കൊയ്പള്ളി കാരാഴ്മയില്‍ ധര്‍മപാലന്റെ മകന്‍ അരവിന്ദ് (32) ആണ് മരിച്ചത്. വീട്ടുമുറ്റത്ത് നില്‍ക്കുമ്പോള്‍ തെങ്ങ് കടപുഴകി വീഴുകയായിരുന്നു.