കൊന്ന് വെട്ടിനുറുക്കി ഉപ്പ് വിതറി, കുഴിച്ചിട്ട സ്ഥലത്ത് മഞ്ഞള്‍ നട്ടു

പത്തനംതിട്ട. നരലി നടന്ന ഭഗവല്‍ സിങ്ങ് ലൈല ദമ്പതികളുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയത് പത്മയുടെ മൃതദേഹമെന്ന് സൂചന. ഡിഎന്‍എ പരിശോധിച്ചതിന് ശേഷം മാത്രമേ ഔദ്യോഗികമായി സ്ഥിരീകരിക്കു. 20 കഷ്ണങ്ങളാക്കി മുറിച്ചാണ് മൃതദേഹം കുഴിച്ചിട്ടത്. പരിശോധനയില്‍ 20 കഷ്ണങ്ങളും കണ്ടെത്തി. മൃതദേഹാവശിഷ്ടങ്ങള്‍ക്ക് മുകളില്‍ ഉപ്പ് വിതറിയാണ് കുഴിച്ചിട്ടത്. ഇതേ പറമ്പിലെ മറ്റൊരുഭാഗത്താണ് റോസ്ലിന്റെ മൃതദേഹം കുഴിച്ചിട്ടിരിക്കുന്നത്. മൃതദേഹം കുഴിച്ചിട്ടതായി പ്രതികള്‍ പറഞ്ഞ സ്ഥലത്താണ് പോലീസ് പരിശോധന നടത്തിയത്.

ഉന്നത പോലീസ് ഉദ്യോഗസ്ഥരും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും പരിശോധനയില്‍ പങ്കെടുത്തു. പ്രതികള്‍ നല്‍കിയ സൂചനയുടെ അടിസ്ഥാനത്തില്‍ പത്മയുടെ മൃതദേഹമാണ് കണ്ടെത്തിയതെന്നാണ് നിഗമനം. മൃതദേഹം കുഴിച്ചിട്ടതിന് ശേഷം ഇതിന് മുകളില്‍ മഞ്ഞള്‍ നട്ടിരുന്നു. പത്മം റോസ്ലിന്‍ എന്നി രണ്ട് സ്ത്രീകളാണ് കൊല്ലപ്പെട്ടത്. കേസില്‍ പ്രതികളായ മൂന്ന് പേരെയും പോലീസ് പിടികൂടി. സാമ്പത്തിക അഭിവൃദ്ധിക്കായിട്ടാണ് ഇവര്‍ ഇത്തരം ഒരു കൊലപാതകം നടത്തിയത്.

പത്തനംതിട്ട ഇലന്തൂരില്‍ നടന്ന നരബലി സംഭവത്തില്‍ പറയാന്‍ സാധിക്കുന്നതിനുമപ്പുറം ക്രൂരമായാണ് പ്രതികള്‍ രണ്ടു സ്ത്രീകളോട് കാട്ടിയതെന്നു എറണാകുളം സിറ്റി പൊലീസ് കമ്മിഷണര്‍. പണം മാത്രം അല്ലായിരുന്നു കൊലപാതകം നടത്തിയതിനു പ്രേരണ. പണം നല്‍കാമെന്നു പ്രലോഭിപ്പിച്ചാണ് മുഹമ്മദ് ഷാഫി സ്ത്രീകളെ കൂട്ടിക്കൊണ്ടു പോകുന്നത്. അന്നു രാത്രി തന്നെ ഇവരെ കൊലപ്പെടുത്തി- പൊലീസ് പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പറവൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഒരു വാഹനം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കൂടുതല്‍ സ്ത്രീകള്‍ ഇരയായിട്ടുണ്ടോ എന്നും അന്വേഷിക്കുന്നതായും സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്നും കമ്മിഷണര്‍ പറഞ്ഞു.