ട്യൂഷൻ പഠിക്കാനെത്തിയ വിദ്യാർഥിനിയോട് ലൈംഗിക അതിക്രമം ; അധ്യാപകന്‍ അറസ്റ്റിൽ

അമ്പലപ്പുഴ: വിദ്യാർഥിനിയോട് ലൈംഗിക അതിക്രമം കാട്ടിയ ട്യൂഷൻ അധ്യാപകന്‍ അറസ്റ്റിൽ. അമ്പലപ്പുഴയിലാണ് സംഭവം. ട്യൂഷൻ പഠിക്കാനെത്തിയ വിദ്യാർഥിനിയോട് ആദ്യപകൻ ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു. കേസിൽ പുന്നപ്ര തെക്ക് പഞ്ചായത്ത് രണ്ടാം വാർഡ് കരിമ്പിൻകാലായിൽ ഫ്രെഡി ആൻറണി ടോമിയെയാണ് (28) പുന്നപ്ര എസ്. ഐ റിയാസിൻറെ നേതൃത്വത്തിൽ പിടികൂടിയത്.

പെൺകുട്ടിയെ ട്യൂഷനു ശേഷം സിനിമ കാണിക്കാമെന്ന് പറഞ്ഞ് അധ്യാപകന്‍ ലൈംഗികമായി അതിക്രമിക്കുകയായിരുന്നു. പെണ്‍കുട്ടി വിവരം വീട്ടില്‍ പറഞ്ഞതോടെ രക്ഷിതാക്കൾ പോലീസിൽ പരാതിപ്പെടുകയായിരുന്നു.

കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്ന് പോക്‌സോ വകുപ്പുൾപ്പടെ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അധ്യാപകനെ ചോദ്യം ചെയ്തുവരികയാണെന്നും, ഇയാള്‍ മറ്റുകുട്ടികളോട് മോശമായി പെരുമാറിയിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും പൊലീസ് പ്രതികരിച്ചു.