കിറ്റക്സ് അടച്ചു പൂട്ടുമോ, കൊക്കോ കോള പ്ളാച്ചിമടയിൽ ഒഴുക്കിയതിനേക്കാൾ നൂറിരട്ടി മാലിന്യം

കീറ്റക്സ് അടച്ച് പൂട്ടുമോ എന്നുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാകുന്നു. കീറ്റക്സ് കേരളത്തിലെ അനേകം ആളുകൾക്ക് മാറാരോഗവും ക്യാൻസറും ഉൾപെടെ കാരണമാക്കുന്ന രാസ മാലിന്യങ്ങൾ പുറം തള്ളുന്നു എന്ന ഗുരുതരമായ ആരോപണത്തിനു മുന്നിൽ കീറ്റക്സ് കമ്പിനി കിതക്കുകയാണ്‌

കീറ്റക്സിന്റെ ഗുരുതരമായ മാലിന്യ വിഷയം ഇപ്പോൾ ചർച്ചയാക്കുന്നതും നിയമ പോരാട്ടത്തിനായി അരയും തലയും മുറുക്കി രംഗത്ത് വന്നിരിക്കുന്നതും കോൺഗ്രസ് നേതാവും എം എൽ എയുമായ പി ടി തോമസാണ്‌. മാധ്യമങ്ങൾ പോലും കീറ്റക്സിനും ട്വിന്റി ട്വന്റിക്കും എതിരായി വാർത്തകൾ നല്കുന്നില്ലെന്നും അതിനു കാരണം അവർ മാധ്യമങ്ങൾക്ക് വരെ പണം നല്കുന്നതിനാലാനെന്നും പി ടി തോമസ് പറയുന്നു.

സമീപത്തേ പുഴയിലേക്കും തോടുകളിലേക്കും കെമിക്കലുകൾ അടങ്ങിയ മാലിന്യം കീറ്റക്സ് ഒഴുക്കുന്നു എന്നാണ്‌ മുഖ്യ ആരോപണം. മാത്രമല്ല ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ വസ്ത്രങ്ങളുടെ ഡൈയിങ്ങ് യൂണിറ്റുകൾ മാലിന്യ വിഷയം മൂലം അടച്ച് പൂട്ടിയിരുന്നു. ഇത്തരം സംസ്ഥാനങ്ങളിലേ തുണി മില്ലുകളുടെ ഡൈയിങ്ങ് പ്രോസസ് ഇപ്പോൾ നടക്കുന്നത് കീറ്റക്സ് ഫാക്ടറിക്ക് ഉള്ളിലാണ്‌ എന്ന ഗുരുതരമായ ആരോപണം കൂടി പി ടി തോമസ് ഉന്നയിച്ചു. നദികൾ സംരക്ഷിക്കുക എന്ന് ജനങ്ങൾക്കൊപ്പം അവിടുത്തേ വള്ളം കൈകളിൽ കോരി പ്രതിഞ്ജ എടുത്ത ആളാണ്‌ താൻ എന്നും മാലിന്യം തടയാൻ ഏതറ്റം വരെയുള്ള പോരാട്ടത്തിനും തയ്യാർ എന്നും പി ടി തോമസ് പറയുന്നു.

ഇതിനിടെ പിടി തോമസ് ആരോപണം തെളിയിച്ചാൽ 50 കോടി രൂപ നല്കാമെന്ന് കീറ്റക്സ് അധികൃതർ പറഞ്ഞു. കീറ്റക്സിന്റെ വെല്ലുവിളി ഏറ്റെടുത്ത് ആദ്യം 50 ലക്ഷം രൂപ കെട്ടിവയ്ക്കാൻ പി ടി തോമസും വെല്ലുവിളിച്ചിരിക്കുകയാണിപ്പോൾ

കിറ്റക്സ് എങ്ങിനെ കേരളത്തിൽ വളർന്നു എന്നറിയണം എങ്കിൽ അതിന്റെ കുറച്ച് വർഷങ്ങൾക്ക് മുമ്പുള്ള ചരിത്രത്തിലേക്ക് പോകണം.കിറ്റക്സ് ഉയർത്തുന്ന വൻ മാലിന്യ വിഷയവും അനേകായിരങ്ങളുടെ ജീവ്നു ഭീഷണിയും 2012ൽ തന്നെ വലിയ വിഷമയായതും കീറ്റക് പൂട്ടികെട്ടാൻ ഉത്തരവിട്ടതുമാണ്‌. കീറ്റക്സ് കമ്പനിയുടെ കിഴക്കമ്പലത്തെ ടെക്സ്റ്റൈൽ മില്ലിലെ മാലിന്യ ജല പ്രശ്നത്തിനെതിരെ വലിയ പ്രതിക്ഷേധമുയരുന്നത് 2012 ൽ ആണ്, അന്ന് പഞ്ചായത്ത് ഭരിച്ചിരുന്നത് കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന മുന്നണിയാണ്. മാലിന്യപ്രശ്നത്തിനെതിരെ ജനവികാരം ശക്തമായി സമരപരിപാടികൾ ആരംഭിച്ചതോടെ പഞ്ചായത്തു് കമ്പനി മലിനീകരണ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനിയ്ക്ക് കത്തുനൽകി, എന്നാൽ കമ്പനി കത്ത് തള്ളി, അതോടെ, കീറ്റെക്സ് കമ്പനി അടച്ചുപൂട്ടാൻ പഞ്ചായത്ത് അധികാരികൾ കമ്പനിയ്ക്ക് സെപ്റ്റബർ മാസത്തിൽ സ്റ്റോപ്പ് മെമ്മോ നൽകി. പഞ്ചായത്തു ഭരണ സമിതിയും കീറ്റെക്സ് കമ്പനിയുമായുള്ള കുടിപ്പകയുടെ സൃഷ്ടിയാണ് ട്വന്റി20 എന്ന സംഘടനയും, കിഴക്കമ്പലം പഞ്ചായത്തിലെ രാഷ്ട്രീയവും.

2012ൽ കിറ്റക്സ് പൂട്ടാൻ സ്റ്റോപ്പ് മെമ്മോ നല്കിയത് കിഴക്കമ്പലം പഞ്ചായത്ത് ആയിരുന്നു. പിന്നീട് കിറ്റക്സിനു പിടിച്ച് നില്ക്കാൻ അവർ ഉന്നം വയ്ച്ചത് തങ്ങളേ പൂട്ടാൻ ഉത്തരവിട്ട പഞ്ചായത്ത് പിടിച്ചെടുക്കുക എന്ന വൻ നീക്കം ആയിരുന്നു.നിലവിലെ രാഷ്ട്രീയ സംവിധാനങ്ങളെ പള്ള് പറയുന്ന പൊതുബോധ അരാഷ്ട്രീയ പ്രത്യേയശാസ്ത്രമാണ് ട്വന്റി20 യുടെ രാഷ്ട്രീയ പ്രത്യേയശാസ്ത്രം. അതേ അരാഷ്ട്രീയ പ്രത്യേയശാസ്ത്രം കൊണ്ടു തന്നെയാണ് ട്വന്റി20 എന്ന കോർപ്പറേറ്റ് രാഷ്ട്രീയ സംഘടന ജനാധിപത്യ രാഷ്ട്രീയത്തിൽ ഇടപെട്ട് മത്സരിച്ച് ഒരു പഞ്ചായത്തിൽ വിജയിച്ച് രാഷ്ട്രീയ അധികാരം പിടിച്ച്, ആ പഞ്ചായത്തിലെ കോർപ്പറേറ്റ് സംവിധാനത്തെ കൊണ്ട് അടക്കി ഭരിക്കുന്നത്.

ട്വിന്റി ട്വിന്റി പഞ്ചായത്ത് പിടിച്ചെടുത്തതോടെ പിന്നെ കിറ്റക്സിന്റെ ബിസിനസ് ഒരു വൻ സാമ്രാജ്യമായി വളർന്നു. ട്വന്റി20 എന്നത് ഒരു ചാരിറ്റി സംഘടന ആയിരുന്നു.എതാണ്ട് ഇരുപത്തൊന്ന് കോർപ്പറേറ്റ് കമ്പനികളുടെ സി എസ് ആർ ഫണ്ട് വിനിയോഗിച്ചാണ് ആദ്യം ചാരിറ്റി നടത്തി തുടങ്ങിയത്. വാർഡ് തലത്തിൽ കമ്മറ്റികൾ, ഉപദേശക സമിതികൾ, ചെറുകിട പ്രോജക്ടുകൾ, പശു, ആട്, കോഴി എന്നിവയുടെ വിതരണം, ചികിൽസാ സഹായം, ന്യായവില ഷോപ്പുകൾ, മെഡിക്കൽ ഷോപ്പുകൾ അങ്ങനെ, ഇത്രയും കമ്പനി ജനങ്ങൾക്ക് നല്കി. ഈ പണം അത്രയും ഒഴുകി വന്നത് ചാരിറ്റി ഫണ്ടിലൂടെ ആയിരുന്നു.ട്വിന്റി ട്വിന്റി എന്ന ചാരിറ്റി സംഘടന 2015ലാണ്‌ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്.. 19 വാർഡുകളിലും സ്ഥാനാർഥികളെ നിർത്തുന്നു.. മറ്റു രാഷ്ട്രീയ പാർട്ടികളിലെ അസംതൃപ്തരെ സ്വാധീനിച്ച് പ്രവർത്തനത്തിൽ അണിനിരത്തുന്നു. രാഷ്ട്രീയ പാർട്ടികൾക്ക് എതിരെ പൊതുബോധം ഇളക്കിവിടുന്നു.. കൊണ്ടു പിടിച്ച പണം ഇറക്കിയുള്ള പ്രചരണ കോലാഹലങ്ങൾ.. പ്രവർത്തകർക്കും, സ്ഥാനാർഥികൾക്കും വോട്ടർമ്മാർക്കും ഇഷ്ടം പോലെ പണം.. വോട്ടു പിടിക്കാൻ വെള്ളിത്തിരയിലെ സെലിബ്രിറ്റികൾ, മത നേതാക്കൾ.. അങ്ങെനെ, 2015 പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പ്രബലരായ മൂന്ന് മുന്നണികളേയും തറപറ്റിച്ചു കൊണ്ട്, കേരള ചരിത്രത്തിൽ ആദ്യമായി നേരിട്ട് ഒരു കോർപ്പറേറ്റ് കൂട്ടായ്മ അധികാരം പിടിക്കുന്നു.. അതാണ് കിഴക്കമ്പലത്തെ ട്വന്റി20

സി എസ് ആർ ഫണ്ട് ഉപയോഗിച്ച് ജനങ്ങൾക്ക് ആനുകൂല്യവും ചെരിയ വിലക്ക് സാധനങ്ങളും നല്കി ജനങ്ങളേ തൃപ്തരാക്കിയപ്പോൾ മറു വശത്ത് കിറ്റക്സിന്റെ ഡൈയിങ്ങ് യൂണിറ്റുകൾ സജീവമായി. ഒരു വശത്ത് ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് മറു വശത്ത് പ്രകൃതിയേ ചൂഷണം ചെയ്തു. മലിന ജലം ജലസ്രോതസുകളിലേക്ക് ഒഴുക്കി. ഒരു ഫാക്ടറിയിലെ ജലം ഒരു തുള്ളി പോലും ശുദ്ധീകരിച്ചതോ അല്ലാതെയോ ആയത് പുഴകളിലേക്കോ ജല സ്രോതസ്ദുകളിലേക്കോ ഒഴുക്കരുത് എന്ന സുപ്രീം കോടതി വിധിയും കിറ്റക്സ് ലംഘിച്ചു. കിറ്റക്സിന്റെ മാലിന്യ സ്മസ്കരണ പ്ളാന്റ് ശരിയായ വിധം പ്രവർത്തിക്കുന്നില്ല. ശ്രീലങ്കയിലേക്ക് മാലിന്യം കൊണ്ടുപോകുന്നു എന്ന വാദവും പോല്ഞ്ഞു. 10 കോടി ആളുകൾക്ക് തൊഴിൽ നല്കിയാലും മനുഷ്യ രെ കൊന്നുടുക്കുന്ന മാലിന്യമാണ്‌ ഒരു കമ്പിനി പുറത്ത് വിടുന്നത് എങ്കിൽ എങ്ങിനെ ന്യായീകരിക്കാനാകും. കിറ്റക്സിനെതിരേ എന്നും മാലിന്യ വിഷയം വരുമ്പോൾ 6000 തൊഴിലാളികൾക്ക് തൊഴിൽ നല്കുന്നു എന്ന പരിചയാണ്‌ ഉപയോഗിക്കുന്നത്. എന്നാൽ കിറ്റക്സ് നടത്തുന്നത് ഇപ്പോഴത്തേ തലമുറ മാത്രമല്ല ഭാവി കേരളത്തിന്റെ തലമുറയിലേക്ക് പോലും മാരകമായ രോഗ കാരണമായ മാലിന്യം പുഴയിൽ ഒഴുക്കുന്നു എന്ന് പറയുന്നതും ചൂണ്ടിക്കാട്ടുന്നതും സ്ഥലം എം.എൽ എ കൂടിയായ പി ടി തോമസാണ്‌. 19 ലക്ഷം ഭൂഗർഭ ജലമാണ്‌ കിറ്റക്സ് ഒരു ദിവസം ഭൂമിക്കടിയിൽ നിന്നും ഭൂഗർഭ ജലമായി ഊറ്റി എടുക്കുന്നത്. കേരളം പോലെ ജനവാസ നിബിഡമായ ഒരു സ്ഥലത് ഒരുപാട് പേരുടെ കണ്ണിൽ പൊടിയിട്ട് നാളെയുടെ വെള്ളം പോലും കിറ്റക്സ് ഭൂമിക്കടിയിൽ നിന്നും ഊറ്റു എടുക്കുകയാണ്‌.19ലക്ഷം ലിറ്റർ ജലം ഉരു ദിവസമാണ്‌ ഇവർ ഉപയോഗിച്ച് തള്ളുന്നത്. മറ്റ് സംസ്ഥാനത്തേക്ക് പോലും തുണികൾക്ക് ചായം മുക്കൽ നടക്കുന്നു

കിറ്റക്സിന്റെ പ്ളാന്റ് ഭാഗത്തേക്കും ആരെയും കടത്തില്ല. അതും നിഗൂഢമായ കാര്യമാണ്‌. കിറ്റക്സിനെ സംരക്ഷിക്കാൻ ഉള്ള സംഘടനയാണ്‌ അവരുടെ തന്നെ ട്വിന്റി ട്വിന്റി. അതിനെ പിന്തുണയ്ക്കാൻ ചില മാധ്യമങ്ങളും ഉണ്ട്. വർഷം കോടികളുടെ പരസ്യ പണം ഇവർ കൈപറ്റുകയാണ്‌. ഓൺലൈനിൽ പോലും ചില യു ടുബർ മാരും, ആളുകളും കിറ്റക്സിനെ എതിർക്കുന്നവരെ പച്ച തെറി വിളിക്കുന്നു. കിറ്റക്സിനെ എതിർക്കുന്നവരെ ഒതുക്കാൻ സൈബർ ഗുണ്ടകളേ പോലെ അവർ അയോരുങ്ങി നില്ക്കുകയാണ്‌. പി ടി തോമസ് നിയമ സഭയിൽ ഉന്നയിച്ച കാര്യങ്ങൾക്കെതിരേ പോലും സൈബർ ഗുണ്ടകളേ ഇറക്കി എം എൽ എയെ അപമാനിച്ചു എന്ന് പറയുന്നു. കിറ്റക്സിനായി എന്തും ചെയ്യാൻ തയ്യാറായി കുറെ ആളുകളും മാധ്യമങ്ങളും രംഗത്ത് ഉണ്ട്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടത് മുന്നണിയുടെ ബി ടിമായിരുന്നു ട്വിന്റി ട്വിന്റി എന്ന് യു ഡി എഫ് , ബിജെപി നേതക്കൾ പറയുന്നു. ഇടത് മുന്നണിയേ വീണ്ടും അധികാരത്തിൽ എത്തിക്കാൻ ട്വിന്റി ട്വിന്റ് ഭരണ വിരുദ്ധ വോട്ടുകൾ ചിതറിച്ചു. ഇതിനു പിന്നിലും ഇടത് മുന്നണി വീണ്ടും അധികാരത്തിൽ വന്നാൽ കിറ്റക്സിന്റെ വ്യവസായവും മറ്റും സുരക്ഷിതം ആയിരിക്കും എന്ന ധാരണ ആയിരുന്നു.