കാസർ​ഗോഡ് കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് ആൺകുട്ടികൾ മുങ്ങിമരിച്ചു. കാസർ​ഗോഡ് ജില്ലയിലെ ചെർക്കാപ്പാറയിലാണ് സംഭവം. ഇവിടെ കുളത്തിൽ കുളിക്കാനിറങ്ങിയ ദിൽജിത്ത് (14), നന്ദഗോപൻ (12) എന്നിവരാണ് മരിച്ചത്. ചെർക്കപാറ ഗവൺമെൻറ് സ്കൂളിന് സമീപത്തെ കുളത്തിലാണ് ഇരുവരും കുളിക്കാനിറങ്ങിയത്.