പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിനെതിരെ പ്രകടനം നടത്തിയ മൂന്ന് പേര്‍ക്കെതിരെ യുഎപിഎ ചുമത്തി

തൃശൂര്‍. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിന് നേതൃത്വം നല്‍കിയ മൂന്ന് പേര്‍ക്കെതിരെ പോലീസ് യുഎപിഎ ചുമത്തി കേസ് എടുത്തു. സെപ്റ്റംബര്‍ 28നാണ് പ്രകടനം നടത്തിയത്. ഇവരെ അറസ്റ്റ് ചെയ്തു.

പോപ്പുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി കെഎച്ച് ഷാജഹാന്‍, ടിഎം ഷഫീദ്, പികെ ഇബ്രാഹിം എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 28നാണ് ഈ മൂന്ന് പേരുടെ നേതൃത്വത്തില്‍ ചാവക്കാട് കടപ്പുറം പഞ്ചായത്ത് ഓഫീസ് മുതല്‍ അഞ്ചാങ്ങാടി ജംഗ്ഷന്‍ വരെ പ്രകടനം നടത്തിയത്. ഗുരുവായൂര്‍ എസിപി കെജി സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്.