ക്ലോസറ്റിൽ കുടുങ്ങി ഉടുമ്പ്, ഞെട്ടി വീട്ടുകാർ, സംഭവം കണ്ണൂരിൽ

കണ്ണൂർ : വീട്ടിലെ ശുചിമുറിയിൽ കയറിക്കൂടി ഉടുമ്പ്. തലശേരിയി സ്വദേശി റായിസിന്റെ വീട്ടിലാണ് ഉടുമ്പ് തലവേദനായയായത്. ശുചിമുറി ഉപയോഗിക്കാനായി റയിസിന്റെ മാതാവ് ഉള്ളിൽ കയറിയപ്പോഴാണ് ക്ലോസറ്റിൽ നിന്ന് കറുത്ത തല കണ്ടത്. ഭയന്നു പോയ ഇവർ ഉടൻ തന്നെ റയിസിനെ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിൽ അനങ്ങാൻ പോലും സാധിക്കാത്ത നിലയിൽ ക്ലോസറ്റിൽ കുടുങ്ങി കിടക്കുന്നത് ഉടുമ്പാണെന്ന് വീട്ടുകാർക്ക് മനസിലായി. ഇതോടെ വീട്ടുകാർ ഫോറസ്റ്റ് ഗാർഡിനെ വിവരം അറിയിക്കുകയായിരുന്നു.

മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലും ഭീമൻ ഉടുമ്പിനെ ക്ലോസറ്റിൽ നിന്ന് പുറത്തെടുക്കാൻ സാധിച്ചില്ല. ഒടുവിൽ ക്ലോസറ്റിലേക്ക് കയറിയ പൈപ്പിലൂടെ തന്നെ ഉടുമ്പിനെ പുറത്തെത്തിക്കുകയായിരുന്നു.