രണ്ട് പ്രണയമുണ്ടായിരുന്നു, രണ്ടു പേരും തേച്ചു, വിവാഹം കഴിച്ചത് 32 കഴിഞ്ഞപ്പോൾ- ഉല്ലാസ് പന്തളം

ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. പത്തനംതിട്ട മല്ലശേരി സ്വദേശിയായ നിഷയെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 38 വയസായിരുന്നു. ഉല്ലാസ് പന്തളവും ഭാര്യയും തമ്മിൽ വഴക്ക് പതിവായിരുന്നു. കുട്ടികളുടെ നിലവളി കേട്ട് അയൽക്കാർ ഓടിയെത്തിയപ്പോൾ തൂങ്ങി നിൽക്കുന്ന ആശയെയാണ് കണ്ടത്.

ഇപ്പോളിതാ ഉല്ലാസിന്റെ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്, വാക്കുകളിങ്ങനെ, ഏകദേശം മുപ്പത്തിരണ്ട് വയസ്സുവരെ വിവാഹം വേണ്ടെന്ന നിലപാടിൽ ആയിരുന്നു. വിവാഹത്തിനോട് ഒരു ഒരു വിരുദ്ധ സമീപനം. അതിനു മറ്റൊന്നും ആയിരുന്നില്ല കാരണം, സ്വന്തമായി ഒരു വീടോ വരുമാനമാർഗ്ഗമോ ഇല്ലാത്തിരുന്നു. വാടകവീട്ടിലെ ജീവിതം തന്നെ ആയിരുന്നു വിവാഹം വേണ്ട എന്ന നില പാടെടുക്കാൻ കാരണം. ആകെ ഉണ്ടായിരുന്നത് നാല് സെന്റ് സ്ഥലം ആയിരുന്നു

വിവാഹം കഴിക്കണമെന്നു ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും താൻ ഉള്ളിൽ തന്നെ വച്ചിരുന്നു . പെണ്ണ് കാണാൻ ചെല്ലുമ്പോൾ വീടും വരുമാനവും ഒക്കെ ആയിരുന്നു പലരും ചോദിച്ചിരുന്നത്. അത് ഫേസ് ചെയ്യാൻ ഉള്ള ബുദ്ധിമുട്ടുകൾ കൊണ്ടാണ് വിവാഹം വേണ്ടെന്നു 32 വയസുവരെ തീരുമാനിച്ചത്. ഇതിനിടയിൽ ഒന്ന് രണ്ടു പ്രണയങ്ങൾ ഉണ്ടായിരുന്നു. തേച്ചതായിരുന്നു സാറേ എന്നും, എന്തുകൊണ്ടാണ് പെൺകുട്ടികൾ തന്നെ തേച്ചത് എന്ന് അറിയില്ല

രണ്ടു പ്രണയങ്ങളും പരാജയപ്പെട്ടു. പിന്നീട് ജീവിത പ്രാരാബ്ധങ്ങളുമൊക്കെയായി മുൻപോട്ട് പോകുന്നതിന്റെ ഇടയിൽ പ്രണയത്തെ കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ല. ഒരു പെണ്ണിനെ കണ്ടൊള്ളൂ. ആ പെണ്ണിനെ തന്നെ വിവാഹം കഴിച്ചു. കുഞ്ഞമ്മയുടെ ഭർത്താവ് വഴി വന്ന ആലോചനയാണ് വിവാഹത്തിൽ എത്തിയത്. എന്റെ സാഹചര്യങ്ങൾ എല്ലാം അറിഞ്ഞുകൊണ്ട് വന്ന ബന്ധം ആയിരുന്നു. എല്ലാം അവർക്ക് സമ്മതം ആയിരുന്നു അങ്ങനെയാണ് വിവാഹം നടക്കുന്നത്

വിവാഹം കഴിക്കുന്നത് വരെ പണിക്ക് പോകില്ലായിരുന്നു. മുപ്പതുവയസുവരെ വീട്ടുകാർ ആണ് നോക്കിയിരുന്നത്. എന്നാൽ വിവാഹ ശേഷം അത് പറ്റില്ലല്ലോ, അങ്ങനെയാണ് പെയിന്റിങ് പണിക്ക് പോകുന്നത്. പിന്നെ മിമിക്രിക്കാരുടെ ദേശീയ തൊഴിൽ ആണല്ലോ പെയിന്റിങ് ഉല്ലാസ്. സർക്കാർ ജോലി ഉള്ള ആളുകളും ഉണ്ട്. എല്ലാ ഫീൽഡിൽ ഉള്ള ആളുകളും ഇപ്പോൾ മിമിക്രി ചെയ്യുന്നുണ്ടല്ലോ. തനിക്ക് ആദ്യമായി ലഭിച്ച പ്രതിഫലം 20 രൂപയാണ്

പെയിന്റിങ് പണിക്ക് പോകുന്ന സമയത്താണ് കോമഡി സ്റ്റാർസിൽ അവസരം ലഭിക്കുന്നത്. ഏകദേശം 15 വർഷം മുൻപ്. അതു ജീവിതത്തിൽ വലിയൊരു അനുഗ്രഹമായി. ഇപ്പോൾ സ്വന്തമായി പരിപാടികൾ നടത്തുന്നു. സുഹൃത്തുക്കളുമായി ഒരു കൂടലുണ്ടല്ലോ. അവിടെ പറയുന്ന തമാശകളൊക്കെ തന്റെ സ്കിറ്റുകളിൽ ഉൾപ്പെടുത്തും

ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. പത്തനംതിട്ട മല്ലശേരി സ്വദേശിയായ ആശയെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 38 വയസായിരുന്നു. ഉല്ലാസ് പന്തളവും ഭാര്യയും തമ്മിൽ വഴക്ക് പതിവായിരുന്നു. കുട്ടികളുടെ നിലവളി കേട്ട് അയൽക്കാർ ഓടിയെത്തിയപ്പോൾ തൂങ്ങി നിൽക്കുന്ന ആശയെയാണ് കണ്ടത്.

ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും തന്റേതായ ഇടം നേടിയെടുത്ത ഉല്ലാസ് ഇതുവരെ നാൽപതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കുംഭാരീസ്, മാസ്ക്, മൊഹബത്തിൽ കുഞ്ഞബ്ദുള്ള, ഒരു മാസ് കഥ വീണ്ടും, സവാരിഗിരിഗിരി എന്നിങ്ങനെ നിരവധി സിനിമക്ളിൽ ആണ് ഉല്ലാസ് അഭിനയിച്ചത്.