നിഷയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് ഉല്ലാസിന്റെ ഭാര്യപിതാവ്

പത്തനംതിട്ട. നടന്‍ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ നിഷയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയില്ലെന്ന് ഭാര്യാപിതാവ് ശിവാനന്ദന്‍. ഇരുവരും തമ്മില്‍ കുടുംബപ്രശ്‌നങ്ങളില്ലെന്നും മാനസിക അസ്വസ്ഥതയാകാം ആത്മഹത്യചെയ്യാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.

മരണത്തില്‍ സംശയമൊന്നുമില്ലെന്ന് ശിവാനന്ദന്‍ പോലീസിന് മൊഴി നല്‍കി. അതേസമയം മരണത്തില്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. മാനസികമായ എന്തെങ്കിലും അസ്വസ്ഥത കാരണമാകും ആത്മഹത്യ ചെയ്തതെന്നാണ് മനസ്സിലാക്കുന്നത്. മറ്റു സംശയങ്ങളൊന്നുമില്ല. കുട്ടികളും പറഞ്ഞത് അമ്മ ആത്മഹത്യ ചെയ്തുവെന്നാണ്.

ഉല്ലാസിനെതിരായി ഒന്നും പറയാനില്ല. കുടുംബത്തില്‍ ആരും ഉല്ലാസുമായി വഴക്കിനോ ശല്യപ്പെടുത്താനോ പോയിട്ടില്ലശിവാനന്ദന്‍ പറഞ്ഞു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ആശയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി കിടപ്പുമുറിയില്‍ കാണാതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ടെറസില്‍ ഉണങ്ങാനിട്ടിരുന്ന തുണികള്‍ക്കിടയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.സംഭവസമയം ഉല്ലാസ് വീട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം.