അഫ്ഗാന്‍ ഭീകരാക്രമണത്തില്‍ താലിബാനെ പരാമര്‍ശിക്കാതെ യുഎന്‍; പ്രസ്താവന അംഗീകരിച്ച് ഇന്ത്യയും

ന്യൂഡല്‍ഹി: കാബൂള്‍ വിമാനത്താവളത്തിന് പുറത്തുള്ള ഭീകരാക്രമണത്തെക്കുറിച്ചുള്ള പ്രസ്താവനയില്‍ താലിബാന്റെ പേര് പരാമര്‍ശിക്കാതെ ഐക്യരാഷ്ട്രസഭയുടെ സുരക്ഷ കൗണ്‍സില്‍.മറ്റ് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഭീകരവാദികളെ അഫ്ഗാനില്‍ നിന്നുള്ള സംഘടനകള്‍ സഹായിക്കരുതെന്നായിരുന്നുഎക്യരാഷ്ട്രസഭയുടെ സുരക്ഷ കൗണ്‍സില്‍ പുറത്തിറക്കിയ പ്രസ്താവന. ഓഗസ്റ്റ് മാസത്തില്‍ സുരക്ഷ കൗണ്‍സില്‍ അധ്യക്ഷപദം വഹിക്കുന്ന ഇന്ത്യയും പ്രസ്താവനക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. മുന്‍ നിലപാടുകളില്‍ നിന്നുള്ള മാറ്റം ഈ പ്രസ്താവനയില്‍ കാണാം.

വ്യാഴാഴ്ചയാണ് കാബൂളിലെ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് ഇരട്ട ചാവേറാക്രമണം നടന്നത്. ഓഗസ്റ്റ് മാസത്തില്‍ യു.എന്‍. സെക്യൂരിറ്റി കൗണ്‍സിലിന്റെ അധ്യക്ഷപദം വഹിക്കുന്നത് ഇന്ത്യയാണ്. ഇന്ത്യ പ്രസ്താവനയ്ക്ക് അംഗീകാരം നല്‍കുകയും ചെയ്തു. അതേസമയം കാബൂള്‍ താലിബാന് മുന്നില്‍ പരാജയപ്പെട്ടതിന് പിന്നാലെ ഓഗസ്റ്റ് 16-ന് അഫ്ഗാന്‍ വിഷയത്തില്‍ യു.എന്‍. നടത്തിയ പ്രസ്താവനയില്‍ താലിബാന്‍ എന്ന പരാമര്‍ശം ഉണ്ടായിരുന്നു.

താലിബാനോ അഫ്ഗാനില്‍നിന്നുള്ള മറ്റേതെങ്കിലും സംഘടനകളോ വ്യക്തികളോ മറ്റേതെങ്കിലും രാജ്യത്തെ ഭീകരവാദികളെ സഹായിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഓഗസ്റ്റ് 16-ല്‍നിന്ന് 27-ലേക്ക് എത്തുമ്പോള്‍ യു.എന്നിന്റെ പ്രസ്താവനയില്‍നിന്ന് താലിബാന്‍ എന്ന വാക്ക് അപ്രത്യക്ഷമായതായി കാണാം.