പാപനാശം പുണ്യഭൂമി ഇടിച്ച് നിരത്തി, പരാതിയിൽ നേരിട്ടെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി, ജനം അമ്പരന്നു

വർക്കല: പാപനാശം പുണ്യഭൂമി ഇടിച്ച് നിരത്തിയെന്ന പരാതിയിൽ നേരിട്ടെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ശക്തമായ മഴയെ തുടർന്ന് വർക്കല ബീച്ചിന്റെ പ്രധാന ആകർഷണമായ പാപനാശം കുന്നുകൾ തുടർച്ചയായി ഇടിയുന്ന സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ സന്ദർശനം. കുന്ന് ഇടിയുന്നതിനെ തുടർന്ന്, ഭൂമിശാസ്ത്ര പ്രത്യേകതകളുള്ള വർക്കല ക്ലിഫ് ഇടിച്ചു നിരത്താനുള്ള കളക്ടറുടെ ഉത്തരവ് വിവാദമായതിനു പിന്നാലെ കുന്ന് ഇടിക്കുന്ന ജോലികളും നിർത്തി വച്ചിരുന്നു.

വർക്കല ക്ലിഫ് സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള നടപടി സ്വീകരിക്കുമെന്നും സുരേഷ് ​ഗോപി അറിയിച്ചു. വിഷയത്തിൽ ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ, ജില്ലാ കളക്ടർ എന്നിവരുമായി ചർച്ച നടത്തി റിപ്പോർട്ട് കേന്ദ്രമന്ത്രാലയങ്ങൾക്ക് സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ശനിയാഴ്ച രാവിലെയാണ് സുരേഷ് ​ഗോപി ക്ലിഫിൽ സന്ദർശനം നടത്തിയത്. കേന്ദ്രമന്ത്രി എത്തിയെന്ന് അറിഞ്ഞതോടെ പ്രദേശവാസികളും സ്ഥലത്ത് ഒത്തുകൂടി തങ്ങളുടെ പരാതി മന്ത്രിയെ ബോധിപ്പിച്ചു.

വീഡിയോ സ്റ്റോറി കാണാം,