യുവതിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി ; മലപ്പുറത്ത് ഭർത്താവിന് ഒരു വർഷം കഠിന തടവ്

മലപ്പുറം : ഭാര്യയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ഭർത്താവിന് ഒരു വർഷം കഠിന തടവും 25,000 രൂപ പിഴയുംവിധിച്ച് കോടതി. കേസിൽ മലപ്പുറം അമരമ്പലം സ്വദേശി മുഹമ്മദ് റിയാസിനാണ് മഞ്ചേരി കോടതി ശിക്ഷ വിധിച്ചത്. വിധിപ്രകാരമുള്ള പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം അധിക തടവ് അനുഭവിക്കേണ്ടി വരും.

വിവാഹസമയത്ത് ഭാര്യയ്‌ക്ക് വീട്ടുകാർ വിവാഹസമ്മാനമായി നൽകിയ 35 പവൻ സ്വർണാഭരണങ്ങളും ഒരു ലക്ഷം രൂപയും ഭർത്താവ് റിയാസും കുടുംബവും എടുത്ത് ഉപയോഗിച്ചു. പിന്നീട് സ്വർണം നൽകിയത് കുറഞ്ഞ് പോയെന്ന പേരിൽ മർദ്ദനം പതിവായി. ഭാര്യയ്ക്ക് കോഴിയ്‌ക്ക് തീറ്റ കൊടുക്കുന്ന പാത്രത്തിൽ ഭക്ഷണം നൽകിയിരുന്നു.

ഭർത്താവും വീട്ടുകാരും ചേർന്ന് തന്നെ മാനസികമായും ശാരീരികമായും പീഡനത്തിനിരയാക്കിയതായി യുവതിയുടെ പരാതിയിൽ പറയുന്നു. ഭാര്യയെ അതിക്രൂരമായി ജനാലയിൽ കെട്ടിയിട്ടായിരുന്നു ക്രൂര മർദ്ദനം. യുവതിയുടെ രഹസ്യഭാഗത്ത് പൗഡർ ടിൻ, എണ്ണകുപ്പി, ടോർച്ച്, എന്നീ സാധനങ്ങൾ കുത്തി കയറ്റി വേദനിപ്പിച്ച് ബലാത്സംഗം നടത്തിയിരുന്നുതായും പരാതിയിൽ വ്യക്തമാക്കുന്നു.