ആരോരുമില്ലാത്തവർക്കൊപ്പം പത്താം വാർഷികം ആഘോഷിച്ച് മാതൃകയായി ഉണ്ണി മുകുന്ദൻ

മലയാള സിനിമയിലെ ശ്രദ്ധേയനായ യുവ താരമാണ് ഉണ്ണി മുകുന്ദൻ. മലയാളത്തിന് പുറമെ തെലുങ്കിലും താരം തന്റെ സാന്നിധ്യമറിയിച്ച് കഴിഞ്ഞു.ലോക്ക്ഡൗൺ നിലവിൽ വന്ന് കഴിഞ്ഞും മുമ്പും സോഷ്യൽ മീഡിയകളിൽ സജീവമാണ് ഉണ്ണി.‘മാമാങ്കം’ ആണ് ഉണ്ണി മുകുന്ദന്റേതായി ഏറ്റവും ഒടുവിൽ റിലീസിനെത്തിയ ചിത്രം. ‘മാമാങ്ക’ത്തിലെ ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രം ഉണ്ണിയ്ക്ക് ഏറെ ശ്രദ്ധ നേടി കൊടുത്തിരുന്നു. 11 മാസത്തോളമാണ് ആ കഥാപാത്രത്തിനായി ഉണ്ണി മുകുന്ദൻ ചെലവഴിച്ചത്. ഇപ്പോൾ ‘മേപ്പടിയാൻ’ എന്ന ചിത്രത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഉണ്ണി. അതിനിടയിലാണ് ലോക്ക്ഡ‍ൗൺ വന്നത്. നിലവിൽ പൃഥ്വിരാജിനൊപ്പം ഭ്രമം എന്ന ചിത്രത്തിലാണ് ഉണ്ണി മുകുന്ദൻ അഭിനയിക്കുന്നത്.

സിനിമയിലെത്തിയതിന്റെ പത്താം വാർഷികം താരം ആഘോഷിച്ചു. കോട്ടയം ജില്ലയിൽ പ്രവർത്തിക്കുന്ന സ്നേഹക്കൂട് എന്ന നന്മക്ക് ഒപ്പമാണ് പത്താം വാർഷികം ആഘോഷിച്ചത്.വാർദ്ധക്യം ആയാൽ ആരും ഇല്ലാത്ത മനുഷ്യ ജീവനുകൾക്ക് അല്ലലും അലച്ചിലുമില്ലാതെ സമാധാനവും സന്തോഷവുമായി തലചായിക്കാൻ ഒരിടം അതാണ് സ്നേഹക്കൂട്.

ആരോരും ഇല്ലാതെ പെരുവഴിയിൽ ആയവരും അങ്ങനെ എല്ലാവർക്കും താങ്ങും തണലും ആയി പ്രവർത്തിക്കുന്ന ഒരു വലിയ ചാരിറ്റിയാണ് സ്നേഹക്കൂട് നടത്തുന്നത്. നിഷ എന്ന യുവതിയാണ് ഈ സം​ഗമത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. ഉണ്ണി മുകുന്ദൻ ഫാൻസ്‌ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയും സംസ്ഥാന സംഘടന പ്രവർത്തകരും േർന്നാണ് ആഘോഷം സംഘടിപ്പിച്ചത്