വിവാഹം കഴിഞ്ഞാല്‍ ഉണ്ണിമായയുടെ മതം മാറ്റുമോ, ലൈസ്ലിയുടെ മറുപടി ഇങ്ങനെ

നിരവധി പേര്‍ പിന്തുടരുന്ന യൂട്യൂബ് ചാനലാണ് സിംപ്ലി മൈ സ്റ്റൈല്‍ ഉണ്ണി. യൂട്യൂബ് വ്‌ലോഗിങ് ചാനലുകള്‍ അത്ര സുപരിചിതമല്ലാത്ത കാലത്താണ് ഉണ്ണിമായ സജീവമാകുന്നത്. ഈ 25കാരിക്ക് ഇന്ന് ലക്ഷങ്ങളാണ് വരുമാനം. ബിഗ്‌ബോസിലേക്ക് ക്ഷണം കിട്ടിയെങ്കിലും ഉണ്ണി പോയിരുന്നില്ല. അന്ന് മുതലാണ് മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ഉണ്ണിയെ ശ്രദ്ധിച്ച് തുടങ്ങിയത്. ഇന്നലെയായിരുന്നു ഉണ്ണിയുടെയും ലൈസ്ലിയുടെയും വിവാഹം.

പെണ്‍കുട്ടികള്‍ 25 നു ശേഷം വിവാഹിതര്‍ ആകുന്നത് ആണ് നല്ലത് എന്ന് ഒരിക്കല്‍ ഉണ്ണിമായ പറഞ്ഞിരുന്നു. മുപ്പത് വയസ്സിനു ശേഷം വിവാഹിതരാകുന്നതിനോട് താത്പര്യം ഇല്ല. പക്ഷേ 25 വയസ്സിനു മുന്‍പേ പെണ്‍കുട്ടികള്‍ വിവാഹിതര്‍ ആകുന്നതിനോട് യോജിപ്പും ഇല്ല. വിവാഹിത ആകും മുന്‍പേ തന്നെ സ്വന്തം കാലില്‍ ഉറച്ചുനില്‍ക്കാന്‍ കഴിഞ്ഞിട്ട് വേണം വിവാഹം.-ഉണ്ണിമായ പറഞ്ഞിരുന്നു.

ഉണ്ണിയുടെ വരന്‍ ലൈസ്‌ലി ജോസഫ് ഡോക്ടര്‍ ആണ്. ഉണ്ണിയുടെ ഒപ്പം മിക്ക വീഡിയോകളിലും ലൈസ്‌ലിയുമെത്താറുണ്ട്. തങ്ങളുടേത് പ്രണയ വിവാഹം അല്ലെന്ന് ഇരുവരും ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. അതേസമയം ഇന്റര്‍കാസ്റ്റ് മാര്യേജ് ആണെന്നും ഞങ്ങളുടെ ബന്ധത്തില്‍ മതമോ കുടുംബക്കാരുടെ എതിര്‍പ്പോ ഒന്നും പ്രശ്‌നം ആയിരുന്നില്ലെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു.

സേവ് ദി ഡേറ്റ് ചിത്രങ്ങളും വീഡിയോകളും വൈറല്‍ ആയതോടെ പ്രേക്ഷകരോട് പിന്തുണ തേടിയും നന്ദി അറിയിച്ചും ഉണ്ണിമായ എത്തിയിരുന്നു.. ഞാന്‍ സന്തോഷത്തോടെ വിവാഹത്തീയതി പറയുകയാണ് സെപ്റ്റംബര്‍ എട്ടിനാണ് ആ സുദിനം എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണമെന്നും ഉണ്ണിമായ പോസ്റ്റിലൂടെ പറയുന്നു.

ഞാന്‍ നിങ്ങളുടെ മുന്നില്‍ നിന്നാണ് വളര്‍ന്നുവന്നിട്ടുള്ളത്. എന്റെ ഓരോ വളര്‍ച്ചയിലും തളര്‍ച്ചയിലും സങ്കടത്തിലും സന്തോഷത്തിലും നിങ്ങള്‍ എന്നും എന്റെ കൂടെ ഉണ്ടായിരുന്നു. ഇപ്പോള്‍ എന്റെ ജീവിതത്തിന്റെ ഒരു വ്യത്യസ്ത ഘട്ടത്തിലോട്ട് കടക്കാന്‍ പോകുകയാണ്. എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും വേണം. ഞാന്‍ നിങ്ങളെയെല്ലാം വളരെയധികം സ്‌നേഹിക്കുന്നുവെന്നും ഉണ്ണി പറയുന്നു.

പ്രണയ വിവാഹം അല്ലെന്നും, ഇന്റര്‍കാസ്റ്റ് മാര്യേജ് ആണെന്നും ഉണ്ണിയും ലൈസ്ലിനും സോഷ്യല്‍ മീഡിയ വഴി വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല ഉണ്ണിയെ തന്റെ മതത്തിലേക്ക് കണ്‍വെര്‍ട്ട് ചെയ്യാന്‍ താത്പര്യം ഇല്ലെന്നും ലൈസ്ലി പറഞ്ഞിരുന്നു. കണ്‍വെര്‍ട്ട് ചെയ്യുക എന്ന രീതി ഒരിക്കലും ഉണ്ടാവുകയില്ല. എല്ലാവര്‍ക്കും ജനിച്ചുവളര്‍ന്ന ഒരു രീതി ഉണ്ടല്ലോ. ഒരാളുടെ വിശ്വാസത്തിലും മാറ്റം വരുത്താനും ഞാന്‍ ആഗ്രഹിക്കുന്നില്ല എന്നുമാണ് ലൈസ്ലി പറഞ്ഞത്.