ഉർവശിചേച്ചിയുടെ ആ വാക്കാണ് എന്റെ ജീവിതം മാറ്റിമറിച്ചത്- ഉണ്ണിമായ

റിയാലിറ്റി ഷോയിലൂടെ പ്രേഷകരുടെ പ്രിയങ്കരിയായി മാറിയതാരമാണ് ഉണ്ണിമായ. അഭിനേത്രി, നർത്തകി , ഡബ്ബിങ്ങ് ആർട്ടിസ്റ്റ് എന്നിങ്ങനെ വിവിധ മേഖലകളിൽ ഉണ്ണിമായ ഇതിനോടകം കഴിവുതെളിയച്ചിട്ടുണ്ട്.ചുരുങ്ങിയ സമയംകൊണ്ടാണ് ഉണ്ണിമായ പ്രേഷകരുടെ മനസ്സില്‍ ഇഷ്‌ടംപിടിച്ചത്. തന്റെ വളര്‍ച്ചയ്ക്ക് പിന്നില്‍ പ്രചോദനമായി മാറിയ ഉരുവാശിയുടെ വാക്കുകള്‍ ഇപ്പോള്‍ താരം പങ്കുവെക്കുന്നത്.

നടി ഉര്‍വശിക്കും സംവിധായകന്‍ സിദ്ദിഖിനോടുമനുള്ള കടപ്പാടിനെക്കുറിച്ച്‌ ഉണ്ണിമായ പ്രേക്ഷകരോട് തുറന്നുപറയുകയാണ്. വാക്കുകൾ ഇങ്ങനെ,സ്കിറ്റ് കാണാന്‍ ഉര്‍വശി ചേച്ചിയും ഉണ്ടായിരുന്നു. സ്കിറ്റ് കണ്ട ചേച്ചി ആ പ്രോഗ്രാമിന്റെ പിന്നണി പ്രവര്‍ത്തകരോട് എന്നെക്കുറിച്ച്‌ അന്വേഷിച്ചു.”ഏതാണ് ആ കുട്ടി’എന്നു ചേച്ചി ചോദിച്ചു. ഡാന്‍സ് ചെയ്യാന്‍ വന്നതാണ്, സ്കിറ്റില്‍ പകരക്കാരിയായാ കയറിയതാണ് എന്നു ഗ്രൂമേഴ്സ് പറഞ്ഞപ്പോള്‍ ‘അവള്‍ തരക്കേടില്ലാതെ ചെയ്യുന്നുണ്ടല്ലോ. അങ്ങനെയാണെങ്കില്‍ സ്കിറ്റില്‍ ചെറിയ ചെറിയ വേഷങ്ങള്‍ക്കായി അവളെ വിളിക്ക്, അവള്‍ ചെയ്യട്ടെ’ എന്നു ചേച്ചി പറഞ്ഞു. കൃത്യമായി പറഞ്ഞാല്‍ 9 വര്‍ഷം മുന്‍പ് സംഭവിച്ച ആ നല്ല വാക്കിലൂടെയാണ് എന്റെ കരിയറിന്റെ തുടക്കം.

സ്കിറ്റ് എന്താണെന്നു പോലും തനിക്ക് അറിയില്ലായിരുന്നു ഉണ്ണിമായ പറയുന്നു. ആദ്യത്തെ സ്കിറ്റ് കണ്ട് ഉര്‍വശി ചേച്ചിയും സംവിധായകന്‍ സിദ്ദീഖ് സാറുമൊക്കെ നല്ല അഭിപ്രായം പറഞ്ഞതു തന്നെയാണ് ഏറ്റവും വലിയ അഭിനന്ദനം. അംഗീകാരങ്ങളുടെ കാര്യം പറയുകയാണെങ്കില്‍ മലയാള പുരസ്കാരം, ജെ.സി. ഡാനിയേല്‍ പുരസ്കാരം, ഇപ്പോള്‍ പ്രോഗ്രാം അവതരിപ്പിക്കുന്ന ചാനലില്‍ നിന്നു കിട്ടിയ പുരസ്കരം ഒക്കെയാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം.