റോഡ് ഉപരോധിച്ചും ഗതാഗത തടസ്സം ഉണ്ടാക്കിയും മതപരമായ ആഘോഷങ്ങള്‍ പാടില്ലെന്ന് യുപി സര്‍ക്കാര്‍

ലക്‌നൗ. റോഡ് ഉപരോധിച്ചും ഗതാഗതം തടസ്സപ്പെടുത്തിയും മതപരമായ ആഘോഷങ്ങള്‍ പാടില്ലെന്ന് ഉത്തരപ്രദേശ് സര്‍ക്കാര്‍. അക്ഷയത്രിതീയ ഈദ് ആഘോഷങ്ങള്‍ വരുവാനിരിക്കെയാണ് ഉത്തരപ്രദേശ് സര്‍ക്കാര്‍ മതപരമായ റോഡില്‍ ഇറങ്ങിയുള്ള ആഘോഷങ്ങളില്‍ മാര്‍ഗനിര്‍ദേശം കൊണ്ടുവന്നത്. അതേസമയം ആരാധനാലയങ്ങളില്‍ പ്രത്യേ സുരക്ഷ ഏര്‍പ്പെടുത്തുവാന്‍ തീരുമാനിച്ചു.

പ്രശ്‌നബാധിതമായ പ്രദേശങ്ങളില്‍ കൂടുതല്‍ സേനയെ നിയോഗിക്കുവാനും തീരുമാനിച്ചിട്ടുണ്ട്. മതപരമായ ആരാധനയും മറ്റും അതത് ഇടങ്ങളില്‍ മാത്രമെ നടത്താവു എന്നും നിര്‍ദേശത്തില്‍ പറയുന്നു. അനുമതിയില്ലാതെ ഒരു ആഘോഷവും നടത്തുവാന്‍ പാടില്ല. അതേസമയം പരമ്പരാഗതമായ ചടങ്ങുകള്‍ക്ക് മാത്രമെ അനുമതി നല്‍കുവെന്നും അറിയിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയയിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തുവാനും കര്‍ശന നടപടി സ്വീകരിക്കുവാനും നടപടി സ്വീകരിച്ചിട്ടുണ്ട്.