യു.പി പോലീസ് എൻകൗണ്ടർ വീണ്ടും, മൊഹമ്മദ് ഗുഫ്രാൻ വെടിയേറ്റ് മരിച്ചു

യു.പിയിൽ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് പോലീസിന്റെ എൻ കൗണ്ടറിൽ 12 കേസിലെ പിടികിട്ടാപ്പുള്ളിയും കൊടും ക്രിമിനലുമായ മുഹമദ് ഗുഫ്രാനേ വെടിവയ്ച്ച് കൊന്നു.ചൊവ്വാഴ്ച പ്രതാപ്ഗഡ് ജില്ലയിലെ ആസാദ് നഗർ നിവാസിയായ മൊഹമ്മദ് ഗുഫ്രാൻ എന്ന കൊടും കുറ്റവാളിയെ പിടികൂടുന്നതിനിടെ പോലീസിനെതിരെ ആക്രമിച്ചതാണ്‌ എൻ കൗണ്ടറിനു കാരണം.രണ്ട് ഡസനിലധികം കേസുകളുമായി ബന്ധപ്പെട്ട് തിരയുന്ന ഗുഫ്രാന്റെ തലയിൽ 1.25 ലക്ഷം രൂപ പാരിതോഷികമുണ്ടായിരുന്നു.

കൗശാംബി ജില്ലയിലെ മഞ്ജൻപൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ സാംദ ഷുഗർ മിൽ റോഡിന് സമീപമുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെട്ടത്.യുപി എ ടി എസ് സംഘം മുഹമ്മദ് ഗുഫ്രാനുമായി വെടിയുതിർക്കുകയും അതിൽ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി കൗശാംബി പോലീസ് സൂപ്രണ്ട് ബ്രിജേഷ് കുമാർ ശ്രീവാസ്തവ ഔദ്യോഗികമായി അറിയിച്ചു.

എഡിജി (പ്രയാഗ്‌രാജ് സോൺ) ഗുഫ്രാന് ഒരു ലക്ഷം രൂപ പാരിതോഷികം തലക്ക് വിലയിട്ടിരുന്നു.സുൽത്താൻപൂർ പോലീസും കുറ്റവാളിക്ക് 25,000 രൂപ തലക്ക് വിലയിട്ടിരുന്നു. യു പി പോലീസ് കൊടും ക്രിമിനലുകൾക്കെതിരായ എൻ കൗണ്ടർ തുടരുകയാണ്‌. ഇത്തരത്തിൽ കൊല്ലപ്പെടുന്ന ക്രിമിനലുകളുടെ വാസ കേന്ദ്രങ്ങളും ജെ സി ബി ഉപയോഗിച്ച് തകർക്കുകയും ചെയ്യും. അവരേ കുറിച്ചുള്ള ഓർമ്മകൾ പൊലും വേരോടെ പിഴുത് കളയുകയാണ്‌ പോലീസ് നടപ്പാക്കുന്ന രീതി.

കൊലപാതകം, കൊള്ളയടിക്കൽ തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയായ ആളാണ്‌ മുഹമദ് ഗുഫ്രാൻ.ഗുഫ്രാനെ പിടിക്കാൻ ജൂൺ 27നു പുലർച്ചെ എ ടി എസ് ശ്രമിച്ചപ്പോൾ ഇയാൾ കീഴടങ്ങാൻ കൂട്ടാക്കാതെ രക്ഷപെടാനും പോലീസിനു നേർക്ക് വെടി ഉതിർക്കുകയും ചെയ്തു.തുടർന്ന് പോലീസുകാർ തിരിച്ചടിക്കുകയും തുടർന്നുണ്ടായ ക്രോസ് ഫയറിംഗിൽ വെടിയേറ്റ് മരിക്കുകയും ആയിരുന്നു.ഗുരുതരമായി പരിക്കേറ്റ ഗുഫ്രാനെ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.