കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഘത്തെ വെടിവച്ചു വീഴ്ത്തി യുപി പോലീസ്

ലക്‌നൗ. ഏഴ് വയസ്സുള്ള കുട്ടിയെ തട്ടിക്കോണ്ട് പോയി പണം ആവശ്യപ്പെട്ട സംഘത്തെ വെടിവച്ചു വീഴ്ത്തി യുപി പോലീസ്. മൊറാദാബാദിലെ ബുദ്ധി വിഹാര്‍ കോളനിയില്‍ വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയത്. തുടര്‍ന്ന് അന്വേഷണം ആരംഭിച്ച പോലീസ് ഞായറാഴ്ച സംഘവുമായി ഏറ്റുമുട്ടുകയായിരുന്നു.

കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഘം കുട്ടിയോട് മോചനദ്രവ്യമായി 40 ലക്ഷം ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രാദേശമാകെ സംഘര്‍ഷം ഉണ്ടായതായിട്ടാണ് വിവരം. ആവശ്യപ്പെട്ട പണം തന്നില്ലെങ്കില്‍ കുട്ടിയെ അപായപ്പെടുത്തുമെന്ന് സംഘം കുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയിരുന്നു. കുട്ടിയെ കണ്ടെത്തുവാന്‍ പോലീസ് വലിയ അന്വേഷണമാണ് നടത്തിയത്.

വാഹനങ്ങള്‍ പരിശോധിക്കുന്നതിനിടെ ഒരു വാഹനത്തില്‍ നിന്നും ചിലര്‍ ഇറങ്ങി ഓടി. തുടര്‍ന്ന് പോലീസ് ഇവരെ പിന്തുടര്‍ന്നു. രക്ഷപെടനായി ഇവര്‍ പോലീസിന് നേരെ തോക്ക് ചൂണ്ടി. തുടര്‍ന്ന് പോലീസ് പ്രത്യാക്രമണം നടത്തുകയായിരുന്നു. സംഭവത്തില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഘത്തിലെ രണ്ട് യുവാക്കളുടെ കാല്‍ വെടിയേറ്റു.