ലച്ചുവിന് ആശംസകളുമായി ആരാധകർ, വിവാഹം എന്നാണെന്നും കമന്റുകൾ

ഉപ്പും മുളക് എന്ന ടെലിവിഷൻ പരമ്പരയിലൂടെ മലയാളി കുടുംബ പ്രേക്ഷകരുടെ സ്നേഹം കവർന്ന താരമാണ് ലെച്ചു എന്ന ജൂഹി റുസ്തഗി. യഥാർത്ഥ പേര് ജൂഹിയെന്നാണെങ്കിലും ആരാധകർ ലച്ചുവെന്നാണ് താരത്തെ പൊതുവേ വിളിക്കാറുള്ളത്. വളരെ ചുരുങ്ങിയ കാലയളവ് കൊണ്ടാണ് മലയാളി മനസ്സുകളിൽ ഉപ്പും മുളകും ഇടം പിടിച്ചത്. ടെലിവിഷനിൽ മാത്രമല്ല യൂടൂബിലും ഉപ്പും മുളകിന് കാഴ്ചക്കാർ ഏറെയാണ്. തന്റെ ഇൻസ്റ്റ ഗ്രാം അക്കൌണ്ടിലൂടെ ജൂഹി ഷെയർ ചെയ്യുന്ന വിശേഷങ്ങൾ മിനുട്ടുകൾക്ക് അകമാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്.പരമ്പരയിൽ നിന്ന് താരം പിന്മാറിയെങ്കിലും ഇപ്പോഴും താരത്തിന് ആരാധകർ നിരവധി ആണ്.

പിന്നീട് ആയിരം എപ്പിസോഡിലേക്ക് എത്തിയതിന് പിന്നാലെയായാണ് ലെച്ചുവിന്റെ വിവാഹവും ആഘോഷമായി നടത്തിയ വാർത്തകളും വിവാദവും വന്നത്. ഇതിനു പിന്നാലെയായി പരമ്പരയിൽ നിന്നും അപ്രത്യക്ഷയാവുകയായിരുന്നു താരം. ഇതിനിടെ ഡോ. റോവിനുമായി താൻ പ്രണയത്തിലാണെന്ന് ജൂഹി പറഞ്ഞിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും ഷെയർ ചെയ്യാറുണ്ട്. ഇന്ന് ലച്ചുവിന്റെ പിറന്നാൾ ആണ്. ഈ ദിനത്തിൽ ആശംസുകളുമായെത്തിയിരിക്കുകയാണ് ആരാധകർ.

1998 ജൂലൈ പത്തിനായിരുന്നു ജൂഹി ജനിക്കുന്നത്. ഇന്ന് തന്റെ 22-ാം പിറന്നാൾ ആഘോഷിക്കുകയാണ് താരം. കൊവിഡ് പ്രതിസന്ധി ഉള്ളതിനാൽ കാര്യമായ ആഘോഷമൊന്നും ഉണ്ടാവില്ലെങ്കിലും സോഷ്യൽ മീഡിയയിൽ ആഘോഷമാണ്. കൂടുതൽ ആളുകൾക്കും അറിയാനുള്ള ആ​ഗ്രഹം എന്നാണ് വിവാഹമെന്നാണ്. ഉപ്പും മുളകിലേക്ക് തിരിച്ചു വരുമോയെന്നും ആരാധകർ ചോദിക്കുന്നുണ്ട്. എറണാകുളത്താണ് ജനിക്കുന്നതെങ്കിലും ജൂഹിയുടെ പിതാവ് രാജസ്ഥാനിൽ നിന്നുള്ള ആളും അമ്മ മലയാളിയുമാണ്. തന്റെ പേരിന് പിന്നിലുള്ള വ്യത്യസ്തയ്ക്ക് കാരണം അതാണെന്ന് നടി പറഞ്ഞിരുന്നു.