വിവാഹം കഴിഞ്ഞ് 11 വർഷത്തിന് ശേഷമായാണ് ഉത്തര ജനിക്കുന്നത്- ഊർമിള ഉണ്ണി

1988ൽ ജി അരവിന്ദൻ സവിധാനം ചെയ്ത മാറാട്ടം എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് അഭിനയത്തിലേക്കെത്തിയ നടിയാണ് ഊർമ്മിള ഉണ്ണി. മകൾ ഉത്തര ഉണ്ണിയും നൃത്തത്തിലും അഭിനയത്തിലും സജീവമാണ്. സർഗം എന്ന ഹരിഹരൻ ചിത്രം കണ്ടവരാരും ഊർമ്മിള ഉണ്ണിയെ മറക്കാൻ ഇടയില്ല.. കോലോത്തെ തമ്പുരാട്ടിയായി മികച്ച പ്രകടനമാണ് ഊർമ്മിള കാഴ്‌ച വച്ചത്. പ്രായത്തിന്റെ ഇരട്ടിയിലധികം പക്വത ആവശ്യമായിരുന്ന വേഷത്തോട് തികച്ചും നീതി പുലർത്തികൊണ്ടുതന്നെയായിരുന്നു ഊർമ്മിള ഉണ്ണിയുടെ പ്രകടനം.. തുടർന്നും നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവർ അവതരിപ്പിച്ചു.. . സിനിമകൾക്ക് പുറമേ , മലയാളം ടെലിവിഷൻ പരമ്പരകളിലും വേഷമിട്ടിട്ടുണ്ട് ഊർമിള ഉണ്ണി.

അഭിനയവും കൊണ്ടും നൃത്തം കൊണ്ടും പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ഉത്തര ഉണ്ണി. ഒപ്പം ഊർമ്മിള ഉണ്ണിയുടെ മകൾ എന്ന നിലയിലും, സംയുക്ത വർമ്മയുടെ അനുജത്തി എന്ന നിലയിലും കാലങ്ങളായി ഉത്തര പ്രേക്ഷകരുടെ ഇഷ്ട താരം തന്നെയാണ്. ഭരതനാട്യം നർത്തകിയായ ഉത്തര ‘വവ്വാൽ പശങ്ക’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ലെനിൻ രാജേന്ദ്രൻ ചിത്രം ‘ഇടവപ്പാതി’ ആയിരുന്നു ഉത്തരയുടെ ആദ്യമലയാള ചിത്രം. നിരവധി പരസ്യ ചിത്രങ്ങളിലും ഉത്തര അഭിനയിച്ചിട്ടുണ്ട്. ഉത്തര ഉണ്ണി അടുത്തിടെയാണ വിവാഹിതയായത്. ഉത്തര ഉണ്ണിയുടെ വിവാഹ വീഡിയോയുമായി എത്തിയിരിക്കുകയാണ് ഊർമ്മിള, വാക്കുകൾ,

വിവാഹം കഴിഞ്ഞ് 11 വർഷത്തിന് ശേഷമായാണ് ഉത്തര പിറക്കുന്നത്. അധികമാരുടേയും മുഖത്ത് നോക്കാത്ത നാണംകുണുങ്ങിയായ കുട്ടിയായിരുന്നു. അവൾ പോലുമറിയാതെ അവൾ 4 ഡിഗ്രി സ്വന്തമാക്കുകയായിരുന്നു. പേരെടുത്തൊരു നർത്തകിയുമായി. നാട്ടുകാരും വീട്ടുകാരുമെല്ലാം ഉത്തരയുടെ കല്യാണത്തെക്കുറിച്ച് ചോദിച്ചിരുന്നു. എന്നെ നന്നായി അറിയുന്നത് അമ്മയ്ക്കല്ലേ, അമ്മ തന്നെ എനിക്കുള്ള ആളെ കണ്ടുപിടിച്ചാൽ മതിയെന്നായിരുന്നു ഉത്തര പറഞ്ഞത്. അവൾ ഇത്രത്തോളം വളർന്നുവെന്നത് അന്നാണ് മനസ്സിലാക്കിയത്. കൊതിച്ചത് പോലെയുള്ളയാളായിരുന്നു.

നിരവധി സ്ഥലങ്ങളിൽ നിന്നായാണ് സാരിയും മറ്റ് സാധനങ്ങളുമെല്ലാം വാങ്ങിയത്. ആഭരണങ്ങൾ മേടിക്കാനായി ചേച്ചിയുടെ മകൾ സംയുക്ത വർമ്മയും കൂടെയുണ്ടായിരുന്നു ആഭരണങ്ങൾ തിരഞ്ഞെടുക്കാൻ അവൾക്ക് പ്രത്യേകമായൊരു കഴിവുണ്ട്. പഴയ മാലകളെല്ലാം മാറ്റി ഉത്തരയ്ക്ക് ഇഷ്ടമുള്ള പുതിയ ആഭരണങ്ങളെടുത്തു. കൊവിലകത്ത് നിന്നും പാരമ്പര്യമായി കിട്ടിയ ആമാടക്കൂട്ടം മാലയായിരുന്നു ഏറ്റവും ഭംഗി. ഉത്തരയെ വിവാഹ വേഷത്തിൽ കാണാനായി തിരക്കായിരുന്നു. ദിവ്യ ഉണ്ണിയുടെ സ്വന്തം ക്ഷേത്രമായ പാലഭദ്ര ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. ഉത്തരയ്ക്ക് ഏറെ പ്രിയപ്പെട്ട സ്ഥലമാണത്. ഏറ്റവും പുതുമയാർന്നതായിരുന്നു താലികെട്ടിന്റെ സാരി. മഹാഭാരതത്തിലെ ഉത്തരാസ്വയംവരം കഥയിലെ ഭാഗങ്ങൾ വരപ്പിച്ചതാണ്. വിവാഹ ചടങ്ങുകളിലെല്ലാം തിളങ്ങിയത് ബിജു മേനോനും സംയുക്ത വർമ്മയും ദക്ഷ് ധാർമ്മിക്കുമായിരുന്നു.