യു.എസ് മറീനുകൾ ഇസ്രായേലിലേക്ക്, യുദ്ധ കാരണം നിലനില്ക്കേ വെടി നിർത്തൽ ചർച്ച പറ്റില്ലെന്ന് ബൈഡൻ

കര യുദ്ധത്തിൽ സഹായിക്കാൻ അമേരിക്ക ഇസ്രായേലിലേക്ക് വിദഗ്ദ സൈനീക യൂണിറ്റിനെ അയച്ചു. യുദ്ധത്തിൽ വൈദഗ്ധ്യമുള്ള ഒരു മറൈൻ കോർപ്സ് ജനറൽ ഉൾപ്പെടെയുള്ള സൈനിക ഉപദേശകരെയാണ്‌ അയച്ചിരിക്കുന്നത്. അതേസമയം, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വിളിച്ച് ഗാസയിലേക്കുള്ള മാനുഷിക സഹായം തടസപ്പെടുത്തരുത് എന്ന് ജോ ബൈഡൻ അറിയിച്ചു. ബന്ദികളാക്കിയ എല്ലാവരെയും മോചിപ്പിച്ചതിന് ശേഷം മാത്രമേ വെടിനിർത്തലിനെ കുറിച്ച് സംസാരിക്കാൻ കഴിയൂ എന്ന് ഹമാസ് ബന്ദികളാക്കിയവരെ കുറിച്ച് സംസാരിച്ച അമേരിക്കൻ പ്രസിഡന്റ് പറഞ്ഞു.

ഒക്‌ടോബർ 7 ന് യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഗാസയിൽ ഇസ്രായേൽ ആക്രമണത്തിൽ കുറഞ്ഞത് 5,087 പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ എൻക്ലേവിലെ ഹമാസ് ഉദ്യോഗസ്ഥർ തിങ്കളാഴ്ച അവകാശപ്പെട്ടു. മറുവശത്ത്, ഹമാസ് ആക്രമണത്തിൽ 1400-ലധികം പേർ കൊല്ലപ്പെട്ടതായി ഇസ്രായേൽ ഭരണകൂടം അവകാശപ്പെട്ടു. 200ലധികം പേരെ ഭീകരർ ബന്ദികളാക്കിയിട്ടുണ്ട്.

ഗാസയിൽ വെടി നിർത്തൽ ആലോചനയിൽ ഇല്ലെന്ന് യു എസ് പ്രസിഡന്റ് പറഞ്ഞു. അവർ ആദ്യം ബന്ദികളേ മോചിപ്പിക്കണം. ഇപ്പോഴും ഹമാസാണ്‌ തെറ്റുകാർ. ഇസ്രായേലിൽ കയറി നിരപരാധികളായ സിവിലിയന്മാരേ തട്ടികൊണ്ട് പോയി അനവധി പേരെ കൊലപ്പെടുത്തിയ കാരണം ഇപ്പോഴും നിലനില്ക്കുന്നു. യുദ്ധത്തിന്റെ തുടക്ക കാരണമായ നിരപരാധികളേ തട്ടികൊണ്ട് പോയതും ഇപ്പോഴും ഹമാസ് തിരുത്തിയിട്ടില്ല. യുദ്ധ കാരണം ഒഴിവാക്കാതെ എങ്ങിനെ വെടി നിർത്തൽ ചർച്ച നടത്തും. അതിനാൽ ഹമാസ് ആദ്യം ബന്ദികളേ മോചിപ്പിക്കണം. എന്നിട്ട് വെടി നിർത്തൽ ചർച്ച ചെയ്യാം. ഇതിനിടെ ബന്ദികളെ മോചിപ്പിക്കാൻ യുഎസ് കൂടുതൽ സമയം തേടുന്നതിനിടെയാണ് ഇസ്രായേൽ യുദ്ധവിമാനങ്ങൾ ലക്ഷ്യസ്ഥാനങ്ങൾ ആക്രമിക്കുന്നത്.

ഗാസയിൽ വടക്ക് ഭാഗത്ത് ഇസ്രായേൽ കര യുദ്ധം തുടങ്ങി. ഹമാസ് ഭീകരന്മാരുടെ ബങ്കറുകൾ കണ്ടെത്തി തകർക്കുകയാണ്‌. ബങ്കറുകൾ ഉള്ള കെട്ടിടങ്ങലും വീടുകളും തകർക്കുന്നു. എന്നാൽ കരയുദ്ധം നിർത്തിവയ്ക്കണം എന്ന് അമേരിക്ക സിരായേലിനോ ആവശ്യപ്പെട്ടു. കരയിൽ ആക്രമണം നടത്താൻ കാലതാമസം വരുത്തണമെന്ന് അമേരിക്ക ഇസ്രായേലിന് നിർദ്ദേശം നൽകിയ സമയത്ത് ഇസ്രായേൽ വ്യോമാക്രമണം ശക്തിപ്പെടുത്തി. ഇസ്രായേൽ യുദ്ധവിമാനങ്ങൾ ഗാസയിലുടനീളമുള്ള ലക്ഷ്യങ്ങൾ ആക്രമിക്കുന്നു.

ഹമാസും പലസ്തീനും ഇത്തരം ഒരു ഭീകരമായ തിരിച്ചടി ഒരിക്കലും പ്രതീക്ഷിച്ചില്ല. ഹമാസ് വിചാരിച്ചത് ബന്ധുകളേ പിടിച്ച് കൊണ്ടു വന്നതിനാൽ ഇസ്രായേൽ യുദ്ധം ചെയ്യില്ല എന്നും അവരേ മോചിപ്പിക്കൻ ഇസ്രായേൽ തല കുനിച്ച് നില്ക്കും എന്നും ആയിരുന്നു. എന്നാൽ ജൂത പകയുടെ വലിയ പ്രകടനമാണ്‌ ഹമാസിനും പലസ്തീനും നേർക്ക് ഉണ്ടാകുന്നത്. പതിറ്റാണ്ടുകൾക്ക് പുറകിലേക്ക് ഗാസയെ ഇപ്പോൾ തന്നെ ഇസ്രായേൽ കൊണ്ടുപോയി. ഉയർന്ന കെട്ടിടങ്ങൾ എല്ലാം നശിപ്പിക്കുകയാണ്‌.

വയോധികരായ രണ്ട് ഇസ്രയേലി സ്ത്രീകളെയാണ് ഹമാസ് ഇന്നു വിട്ടയച്ചത്. നൂറിത് കൂപ്പർ (79), യോചേവദ് ലിഫ്ഷിറ്റ്സ് (85) എന്നിവരെയാണ് മോചിപ്പിച്ചത്. പ്രായാധിക്യവും ആരോഗ്യപ്രശ്നങ്ങളും ഉള്ളതിനാൽ മാനുഷിക പരിഗണന വച്ചാണ് ഇവരെ മോചിപ്പിച്ചതെന്ന് ഹമാസ് പ്രതികരിച്ചു. ഇരുവരെയും വിദഗ്ധ ചികിത്സയ്ക്കായി ടെൽ അവീവിലേക്കു മാറ്റി.

അതേസമയം, ഇന്നു മോചിപ്പിച്ച രണ്ടു പേരുടെയും ഭർത്താക്കൻമാർ ബന്ദികളായി തുടരുകയാണ്. നൂറിത്തിന്റെ ഭർത്താവ് അമിറം , ലിഫ്ഷിറ്റ്സിന്റെ ഭർത്താവ് ഓബദ്  എന്നിവരാണ് ബന്ദികളുടെ കൂട്ടത്തിലുള്ളതെന്ന് ഇസ്രയേൽ അധികൃതർ അറിയിച്ചു. ആകെ 222 പേരെയാണ് ഹമാസ് ബന്ദികളാക്കിയിരിക്കുന്നതെന്നാണ് ഇസ്രയേൽ നൽകുന്ന വിവരം.

ഇതിനിടെ ഹമാസിനെതിരായ പോരാട്ടത്തിൽ ഇസ്രയേലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ ടെൽ അവീവിൽ എത്തി. ഒക്ടോബർ ഏഴിന് ഇസ്രയേലിനെതിരെ ഹമാസ് സായുധ സംഘം നടത്തിയ അപ്രതീക്ഷിത ആക്രമണത്തിനെതിരെ ഇസ്രയേൽ നടത്തുന്ന പ്രത്യാക്രമണം രണ്ടാഴ്ച പിന്നിടുമ്പോഴാണ് മക്രോയുടെ സന്ദർശനം. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി മക്രോ ചർച്ച നടത്തും. ഇസ്രയേലിനുള്ള ഫ്രാൻസിന്റെ സമ്പൂർണ പിന്തുണ നെതന്യാഹുവിനെ അറിയിക്കുമെന്നും മക്രോയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. നെതന്യാഹുവിനു പുറമെ ഇസ്രയേൽ പ്രസിഡന്റ് ഇസാക് ഹെർസോഗ്, ഇസ്രയേലിലെ മുതിർന്ന നേതാക്കളായ ബെന്നി ഗാന്റ്സ്, യയിർ ലാപിഡ് എന്നിവരുമായും മക്രോ ചർച്ച നടത്തും.