ദൈവത്തിന്റെ കൃപയാൽ ഞങ്ങൾക്ക് ഒരു കുഞ്ഞ് ജനിച്ചു, പ്രാർത്ഥിച്ചവർക്ക് നന്ദി അറിയിച്ച് ഉത്തര ഉണ്ണി

അഭിനയവും കൊണ്ടും നൃത്തം കൊണ്ടും പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ഉത്തര ഉണ്ണി. ഒപ്പം ഊർമ്മിള ഉണ്ണിയുടെ മകൾ എന്ന നിലയിലും, സംയുക്ത വർമ്മയുടെ അനുജത്തി എന്ന നിലയിലും കാലങ്ങളായി ഉത്തര പ്രേക്ഷകരുടെ ഇഷ്ട താരം തന്നെയാണ്. ഭരതനാട്യം നർത്തകിയായ ഉത്തര ‘വവ്വാൽ പശങ്ക’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ലെനിൻ രാജേന്ദ്രൻ ചിത്രം ‘ഇടവപ്പാതി’ ആയിരുന്നു ഉത്തരയുടെ ആദ്യമലയാള ചിത്രം. നിരവധി പരസ്യ ചിത്രങ്ങളിലും ഉത്തര അഭിനയിച്ചിട്ടുണ്ട്.

ഇപ്പോളിതാ ഉത്തര ഉണ്ണി പുതിയ വിശേഷം പങ്കിട്ടിരിക്കുകയാണ്. തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വിശേഷമാണ് ഉത്തര പങ്കുവെച്ചിരിക്കുന്നത്. ഉത്തരയ്ക്കും ഭർത്താവ് നിതേഷിനും പെൺകുഞ്ഞ് ജനിച്ചിരിക്കുകയാണ്.

കുഞ്ഞിന് ധീമഹീ നിതേഷ് നായർ എന്നാണ് പേരിട്ടിരിക്കുന്നത്. വിശേഷം പങ്കിട്ടുകൊണ്ട്, ‘ദൈവത്തിന്റെ കൃപയാൽ തങ്ങൾക്ക് ഒരു പെൺകുഞ്ഞ് ജനിച്ചുവെന്ന് ഉത്തര ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. കുഞ്ഞിന്റെ പേരായ ധീമഹീ എന്നതിന്റെ അർഥം ജ്ഞാനിയും ബുദ്ധിമതിയും എന്നാണെന്നും ഉത്തര പറയുന്നു.

കൂടാതെ, തങ്ങൾക്ക് വേണ്ടി പ്രാർഥിച്ചവർക്കും ആശംസകൾ അറിയിച്ചവർക്കും ഉത്തര നന്ദിയും അറിയിച്ചു. നിരവധിയാളുകളാണ് ചിത്രത്തിന് കമെന്റുമായി എത്തുിയത്. 2021-ലാണ് ഉത്തര ഉണ്ണിയും നിതേഷും വിവാഹിതരായത്. നടി ഊർമിള ഉണ്ണിയുടെ മകളായ ഉത്തര. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത ഇടവപ്പാതി എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറിയത്.