വാദപ്രതിവാദത്തിന് തയാറുണ്ടോ? രാംദേവിനെ വെല്ലുവിളിച്ച്‌ ഉത്തരാഖണ്ഡ് ഐഎംഎ

ഡെഹ്റാഡൂണ്‍: ബാബ രാംദേവിനെ വാദപ്രതിവാദത്തിന് വെല്ലുവിളിച്ച്‌ ഉത്തരാഖണ്ഡ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. അലോപ്പതി ചികിത്സയേയും ഡോക്ടര്‍മാരേയും അധിക്ഷേപിച്ച രാംദേവ് 1000 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് നേരത്തേ ഐ.എം.എ നോട്ടീസ് അയച്ചിരുന്നു.

രാജ്യം മഹാമാരിയെ വരുതിയില്‍ വരുത്തുവാന്‍ ശ്രമിക്കുന്നതിനിടെ ആധുനിക വൈദ്യശാസ്ത്രത്തെ അപഹസിക്കുന്നത് ഗവണ്‍മെന്‍റിനെ ചോദ്യം ചെയ്യുന്നതിന് തുല്യമാണെന്നും ഡോ. ജെ.എ ജയലാല്‍ പറഞ്ഞു. രാംദേവിനെതിരെ ഐ.എം.എക്ക് വ്യക്തിപരമായി യാതൊരു വിദ്വേഷവുമില്ല.

ഏത് ആയുര്‍വേദ ആശുപത്രിയിലാണ് പതഞ്ജലിയുടെ മരുന്നുകള്‍ നല്‍കുന്നതെന്ന് ബാബാ രാംദേവ് വ്യക്തമാക്കണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു. കോവിഡ് വാക്സിനെക്കുറിച്ചും ആധുനിക വൈദ്യ ശാസ്ത്രത്തെക്കുറിച്ചും ബാബാ രാംദേവ് നടത്തിയ മോശം പരാമര്‍ശങ്ങള്‍ പിന്‍വലിക്കാന്‍ തയാറാണെങ്കില്‍ തങ്ങള്‍ രാംദേവിനെതിരെ നല്‍കിയ പരാതികളും മാനനഷ്ടക്കേസും പിന്‍വലിക്കാന്‍ തയാറാണെന്ന് ഐ.എം.എ ദേശീയ അധ്യക്ഷന്‍ ഡോ. ജെ.എ ജയലാല്‍ പ്രഖ്യാപിച്ചതിന്‍റെ തൊട്ടടുത്ത ദിവസമാണ് ഐ.എ.എ വാദപ്രതിവാദത്തിന് ക്ഷണിച്ചത്.

വാക്സിനെതിരെയുള്ള അദ്ദേഹത്തിന്‍റെ അവകാശവാദങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും വഴിതിരിച്ചുവിടാനും സാധ്യതയുള്ളതും ആണെന്ന് ഡോ.ജയലാല്‍ പറഞ്ഞു.