ഇനി ലൈഫ് മിഷൻ നിങ്ങളുടേതല്ലെന്ന് പറയുമോ, സർക്കാരിനോട് വി.ഡി സതീശൻ

ലൈഫ് മിഷൻ പദ്ധതിയിൽ യുഎഇ റെഡ് ക്രസൻറുമായുള്ള ധാരണപത്രം പുറത്തായതോടെ സംസ്ഥാന സർക്കാരിനെ പരിഹസിച്ച് വിഡി സതീശൻ എംഎൽഎ. ധാരണാപത്രം ഒപ്പുവച്ചതിന്റെ അടിസ്ഥാനത്തിലാണ് വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമ്മാണം ആരംഭിച്ചതെന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. യു എ ഇലെ റെഡ് ക്രസൻറ് തന്ന 20 കോടി രൂപയിൽ നിന്ന് സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി ഒരു കോടി രൂപ കൈക്കൂലി വാങ്ങിച്ചെന്ന് പറഞ്ഞിട്ടും സർക്കാരിന് ഒരു കാര്യവുമില്ലെന്നും, ഒരു പങ്കുമില്ലെന്നും പറയുന്നവരുടെ തൊലിക്കട്ടി അപാരമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പിങ്ങനെ..

സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ലൈഫ് മിഷനും, യു എ ഇ യിലെ റെഡ് ക്രസന്റും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചതിന്റെ അടിസ്ഥാനത്തിലാണ് വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമ്മാണം ആരംഭിച്ചത്. എന്നിട്ടും യു എ ഇ സ്ഥാപനം തന്ന 20 കോടി രൂപയിൽ നിന്ന് സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി ഒരു കോടി രൂപ കൈക്കൂലി വാങ്ങിച്ചെന്ന് പറഞ്ഞിട്ടും ഈ സർക്കാരിന് ഒരു കാര്യവുമില്ലെന്നും, ഒരു പങ്കുമില്ലെന്നും പറയുന്നവരുടെ തൊലിക്കട്ടി അപാരം തന്നെ!! ഇനി ലൈഫ് മിഷൻ ഞങ്ങളുടേതല്ലെന്ന് സർക്കാർ പറയുമോ ? ഈ കീറിയ ബോർഡ് പോലെയാണ് ഈ സർക്കാരിന്റെ കാര്യം !!!