കിറ്റക്സ് പൂട്ടിക്കാനില്ല, പി ടി തോമസിനോട് സംസാരിക്കും വി ഡി സതീശൻ

കിറ്റക്സ് അടച്ചു പൂട്ടിക്കില്ലെന്നും വിവാദത്തിൽ പി ടി തോമസ് എം എൽ എയേ വിളിച്ച് തീർച്ചയായും സംസാരിക്കും എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കർമ്മ ന്യൂസിലെ കർമ്മ യുദ്ധം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വി ഡി സതീശൻ.

കിറ്റക്സിസിന്റെ മലിനീകരണം പറയുമ്പോൾ തലസ്ഥാനത്ത് അങ്ങയുടെ തൊട്ടടുത്ത് ലുലു മാൾ പുഴ നികത്തി നിർമ്മിക്കുന്നതിനെ കുറിച്ച് സംസാരിക്കാൻ തയ്യാറുണ്ടോ എന്ന ചോദ്യത്തിനു വി ഡി സതീശൻ പ്രതികരിച്ചില്ല. ഉൾ നാടൻ ജലഗതാഗത വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോ നിലവിൽ ഇരിക്കെ തിരുവന്തപുരത്ത് പാർവതി പുത്തനാർ എന്ന ആക്കുളം കയലിന്റെ കൈവഴിയായ പുഴ ലുലു മാൾ നികത്തി എന്നും ചൂണ്ടിക്കാട്ടി

പിടി തോമസിന്റെ നിയോജകമണ്ഡലത്തിന്റെ ഭാ​ഗമാണ് കടബ്രയാർ. ആ പരിധിയിൽ വരുന്ന മാലിന്യ വിഷയം അദ്ദേഹം ഇലക്ഷന് മുമ്പേ തന്നെ പറഞ്ഞിരുന്നു. മലിനീകരണത്തിൽ ശക്തമായ നിലപാടുകളെടുക്കുന്നയാളാണ് താൻ. മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ നമ്മുടെ കേരളത്തിൽ വേണം. സർക്കാരിന്റെ ഏജൻസികൾ പരിശോധിച്ച് മലിനീകരണമുണ്ടോ എന്ന് പരിശോധിക്കണം. അതിനുള്ള പരിഹാരം കണ്ടെത്താനും പണം ചിലവാക്കാനും കമ്പനിക്കാരോട് തന്നെ പറയണം. മലിനീകരണത്തിന്റെ പേരിൽ സ്ഥാപാനങ്ങൾ അടച്ചുപൂട്ടിപ്പോകുന്നതിനോട് താൻ എതിരാണ്. സ്ഥാപനങ്ങൾ അടച്ചുപൂട്ടിപ്പോകരുതെന്നും ജനങ്ങളുടെ തൊഴിലവസരങ്ങൾ നഷ്ടമാകരുതെന്നുമാണ് തന്റെ ആ​ഗ്രഹമെന്ന് അദ്ദേഹം കർമ ന്യൂസിനോട് പറഞ്ഞു.

കിറ്റക്സ് രാഷ്ട്രീയത്തിൽ ഇലക്ഷ്ന് മത്സരിച്ചു. യുഡിഎഫിനെതിരായ നിലപാടാണ് അവരെടുത്തത്. യുഡിഎഫിന്റെ സിറ്റിം​ഗ് എംഎഎൽഎ അവരുമായി സഹകരിച്ചുപോയിരുന്നയാളാണ്. കിറ്റക്സിന്റെ ഒരു പ്രൊഡക്ടാണ് ഇപ്പോൾ അവർക്കെതിരെ തിരിഞ്ഞിരിക്കുന്ന എംഎൽഎ. മലിനീകരണം ഇല്ലാതാക്കാൻ പിടി തോമസ് വ്യസ്ഥാപിത മാർഗങ്ങൾ സ്വീകരിക്കണം. കിറ്റക്സിൽ പോയി സംയുക്ത പരിശോധനയ്ക്ക് തയ്യാറാവാൻ പി ടി തോമസിനോട് തീർച്ചയായും പറയും.