കെ- റെയിൽ പദ്ധതി നടപ്പാകില്ലെന്ന് ജനങ്ങൾക്ക് ഉറപ്പ് നല്കി കേന്ദ്ര സർക്കാർ

കെറിയിൽ പദ്ധതി നടപ്പാകില്ലെന്ന് ജനങ്ങൾക്ക് ഉറപ്പ് നല്കി കേന്ദ്ര സർക്കാർ. പദ്ധതിയുടെ ഒരു രേഖകളും അപേക്ഷയും ഇതുവരെ കേന്ദ്ര സർക്കാരിനു സമർപ്പിച്ചിട്ടില്ല. അനുമതിക്കായി അപേക്ഷ ലഭിച്ചാ അത് നിരസിക്കും. ഇതോടെ ഇപ്പോൾ നടക്കുന്ന കെ റെയിൽ കല്ലിടലും കോലാഹലവും എല്ലാം വെറും തട്ടിപ്പാണ്‌ എന്ന് പുറത്ത് വരികയാണ്‌. കേന്ദ്ര സർക്കാരിന്റെയും റെയിൽ വേ വിഭാഗത്തിന്റെയും അനുമതിയില്ലാതെ ഒരടി ഈ പദ്ധതിയുമായി നിയമ പരമായി മുന്നോട്ട് പോകാൻ സംസ്ഥാന സർക്കാരിനു സാധിക്കില്ല എന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. അനുമതി ഒരു അപേക്ഷ പൊലും സമർപ്പിക്കാതെ പിണറായി സർക്കാർ നടത്തുന്ന ഈ കലാപത്തിനു പിന്നിൽ അഴിമതിയും പണം അടിച്ച് മാറ്റലും മാത്രമാണ്‌ ലക്ഷ്യം.

2000 കോടിയാണ്‌ അനുമതിയില്ലാത്ത കെ റെയിൽ പദ്ധതിക്കായി കേരള ബജറ്റിൽ വകയിരുത്തിയത്. കിഫ്ബിയിൽ നിന്നും കടം എടുക്കുന്നതാണ്‌ ഈ 2000 കോടി രൂപ. ഇത് മുഴുവനും പൊടിച്ച് തകർത്ത് കുറെ കൈയ്യിട്ടും വാരി തീർക്കുന്നതോടെ കെ റെയിൽ എന്ന പിണറായിയുടെ സ്വപ്നം തീരും. 2000 കോടി അനുവദിച്ചത് തട്ടിയെടുക്കുകയും കൈയ്യിട്ട് വാരുകയും ചെയ്യാൻ വേണ്ടി മാത്രമാണ്‌ ഇപ്പോൾ നടക്കുന്ന നാടകങ്ങൾ. കെ- റെയിലിന്റെ ഭാഗമായി സര്‍വേ കല്ലുകളിടുന്ന കരിക്കകം മേഖലയിലുള്ള വീടുകള്‍ സന്ദര്‍ശിക്കുകയായിരുന്നു കേന്ദ്ര മന്ത്രി വി മുരളീധരൻ. നാട്ടുകാർ കണ്ണീരോടെയാണ്‌ മന്ത്രിക്ക് മുന്നിൽ പരാതി പറഞ്ഞത്. എന്തുകൊണ്ട് കേന്ദ്ര സർക്കാർ ഇതിനേ തടയുന്നില്ലെന്നും മൗനം പാലിക്കുന്നു എന്നും നാട്ടുകാർ മന്ത്രിയോട് ചോദിച്ചു. അതിനു മറുപടിയായാണ്‌ മന്ത്രി പറഞ്ഞത്.സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ പദ്ധതി പൂര്‍ണമായി സമര്‍പ്പിച്ചിട്ടില്ല. പദ്ധതിയുടെ അനുമതിക്കായി അപേക്ഷ നല്കിയാലല്ലാതെ നിരസിക്കാൻ ആകുമോ. അനുമതി അപേക്ഷ പൊലും നല്കാതെ ഇപ്പോൾ ഖജനാവിൽ നിന്നും 2000 കോടി എടുത്ത് പൊടുക്കുകയാണ്‌ എന്ന് വ്യക്തം..

ആകെ കൊടുത്തിരിക്കുന്നത് പഠനം നടത്താനുള്ള അനുമതി മാത്രമാണ്. അല്ലാതെ ഭൂമി ഏറ്റെടുക്കാനുള്ളതല്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.പ്രധാനമന്ത്രി അനുകൂലമായി സംസാരിച്ചുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ മുഖ്യമന്ത്രി ഡല്‍ഹിയില്‍ ചെന്ന് പ്രധാനമന്ത്രിയെ കണ്ട അതേ ദിവസമാണ് രാജ്യസഭയില്‍ കെ- റെയില്‍ സംബന്ധിച്ച വിഷയത്തില്‍ റെയില്‍വേ മന്ത്രി വിശദീകരണം നല്‍കിയത്. അതിനാല്‍ റെയില്‍വേ മന്ത്രി പറഞ്ഞ കാര്യങ്ങളാണ് ശരിയായതെന്നും മുരളീധരന്‍ പറഞ്ഞു. സാമാന്യ ബുദ്ധിയുള്ള ആള്‍ക്ക് മനസിലാക്കാന്‍ പറ്റാത്ത കാര്യമാണ് സര്‍ക്കാര്‍ പ്രചരിപ്പിക്കുന്നത്. പ്രധാനമന്ത്രി അനുമതി നല്‍കി എന്ന് പറയുമ്പോള്‍ രാജ്യസഭയില്‍ അദ്ദേഹത്തിന്റെ മന്ത്രിസഭാംഗത്തിന് എങ്ങനെ അതിനെതിരെ സംസാരിക്കാനാകും.

ഈ പദ്ധതി ധാരാളം പാരിസ്ഥിക പ്രശ്നങ്ങളുണ്ടാക്കുന്നതാണെന്നാണ് റെയില്‍വേ മന്ത്രി രാജ്യസഭയില്‍ പറഞ്ഞത്. പദ്ധതിക്ക് കേന്ദ്രം അനുമതി നിഷേധിക്കണമെന്നുണ്ടെങ്കില്‍ സംസ്ഥാനം വിശദമായ പദ്ധതി സമര്‍പ്പിക്കണം. അങ്ങനെയൊന്ന് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കി. തുടര്‍ന്ന് മന്ത്രിയുടെ നേതൃത്വത്തില്‍ ബിജെപി സംഘം കരിക്കകത്തെ വീടുകളില്‍ സന്ദര്‍ശനം നടത്തി. വീടുകളിലെത്തി പദ്ധതി ബാധിക്കുന്ന കുടുംബംഗങ്ങളെ നേരില്‍ കണ്ട് അവരുടെ ആശങ്കകള്‍ കേട്ടു. പദ്ധതി നടപ്പിലാക്കാന്‍ വരുന്ന ഉദ്യോഗസ്ഥരോടും നിങ്ങളുടെ എതിര്‍പ്പ് അറിയിക്കണമെന്നും ജനങ്ങളുടെ സമ്മതമില്ലാതെ ഇത്തരം പദ്ധതികള്‍ നടപ്പിലാക്കാന്‍ സാധിക്കില്ലെന്നും അവരോട് പറഞ്ഞു.

ഇതിനിടെ ജനരോഷത്തിന് പുല്ലുവില കൽപ്പിച്ച് കെ-റെയിൽ സർവ്വേ കല്ലുകൾ സ്ഥാപിക്കുന്നത് തുടർന്ന് സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നു.കോട്ടയത്ത് മൂന്നിടത്ത് സർവ്വേ കല്ലുകൾ സ്ഥാപിച്ചു. ഇതേ തുടർന്ന് തഹസിൽദാറെ പ്രതിഷേധക്കാർ തടഞ്ഞുവെച്ചു. നാട്ടുകാർ പോലും അറിയാതെ നട്ടാശ്ശേരിയിലുൾപ്പെടെ റവന്യൂവകുപ്പ് ഉദ്യോഗസ്ഥർ എത്തി കല്ലിടൽ നടപടികൾ ആരംഭിക്കുകയായിരുന്നു. കല്ലുകൾ സ്ഥാപിച്ചുകഴിഞ്ഞാണ് വിവരം നാട്ടുകാർ അറിഞ്ഞത്. തുടർന്ന് പ്രതിഷേധവുമായി എത്തി തഹസിൽദാറെ തടഞ്ഞുവയ്‌ക്കുകയായിരുന്നു. ജില്ലയിലെ പത്തോളം സ്ഥലങ്ങളിൽ സർവ്വേ നടപടികൾ പുരോഗമിക്കുകയാണ്.