കേളപ്പജിയേക്കാള്‍ കേമനാണ് വാരിയംകുന്നനെന്ന് സ്ഥാപിക്കാന്‍ ശ്രമമെന്ന് വി.മുരളീധരന്‍

മലപ്പുറം: സ്വാതന്ത്രസമരസേനാനിയായ കെ.കേളപ്പനേക്കാള്‍ കേമനാണ് വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്ന് സമര്‍ത്ഥിക്കാന്‍ ആസൂത്രിതമായ നീക്കം നടക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ . ഈ പ്രചാരണം നടത്തുന്നതില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടാണെന്നും വളരെ അപകടകരമായ പ്രവണതയാണിതെന്നും മുരളീധരന്‍ വ്യക്തമാക്കി.

ഉത്തര്‍പ്രദേശ് സംഭവത്തില്‍ എഫ്‌ഐആര്‍ ഇട്ട് അന്വേഷണം നടക്കുന്നുണ്ടെന്നും കുറ്റവാളികളെ സംരക്ഷിക്കില്ലെന്ന് യുപി മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടെന്നും സംഭവത്തില്‍ യുപി സര്‍ക്കാര്‍ ഇതിനോടകം ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും വി.മുരളീധരന്‍ ചൂണ്ടിക്കാട്ടി. മലപ്പുറത്ത് കേരള ഗാന്ധി കെ. കേളപ്പന്റെ അന്‍പതാം സമാധി വാര്‍ഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.