വൈദേകം റിസോര്‍ട്ട് പടുത്തുയർത്തിയത് കോടികളുടെ കള്ളപ്പണത്തിൽ ?

തിരുവനന്തപുരം . ഇ.പി.ജയരാജന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള വൈദേകം റിസോര്‍ട്ട് പടുത്തുയർത്തിയത് കോടികളുടെ കള്ളപ്പണം ഒഴുക്കിയാണെന്ന വിവരങ്ങൾ പുറത്ത്. ഇപിയുടെ കുടുംബത്തിന്റെ പെട്ടെന്നുള്ള പടിയിറക്ക തീരുമാനത്തിന് പിന്നിൽ ഒരു രക്ഷപെടൽ തന്ത്രമാണെന്നും ആരോപണം ഉയരുകയാണ്. പാര്‍ട്ടിയുടെ തീരുമാനപ്രകാരമാണ് ഓഹരി വില്‍ക്കല്‍ എന്നാണ് പറയുന്നുണ്ടെങ്കിലും ആദായനികുതി വകുപ്പും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പിടികൂടുമെന്ന് അവസ്ഥയിലാണ് ഒരു പിന്‍വാങ്ങൽ എന്നതാണ് വാസ്തവം.

വൈദേകത്തിലെ ഇപി കുടുംബത്തിന്റെ ഓഹരി പങ്കാളിത്തം പാർട്ടിക്ക് അകത്തും പുറത്തും ചർച്ചയാവുമ്പോൾ ർഫേസോർട്ട് വിവാദം ഇപിയുടെ രാഷ്ട്രീയ ഭാവിക്ക് മുന്നിൽ കരിങ്കൊടി വീശുകയാണ്. ഈ സാഹചര്യത്തിലാണ് ഓഹരി പങ്കാളിത്തത്തിൽ നിന്ന് ഇപിയുടെ കുടുംബം പൂർണമായും പിൻ വാങ്ങി തലയും താടിയും ഒറാങ് നോക്കുന്നത്.

വൈദേകത്തില്‍ കള്ളപ്പണ നിക്ഷേപ മുണ്ടെന്നു ചൂണ്ടി കാട്ടുന്നതാണ് ഇ ഡി ക്ക് മുന്നിലെത്തിയിട്ടുള്ള പരാതി. തെളിവുകള്‍ സഹിതമുള്ളതാന് ഈ പരാതി. കൊച്ചിയിലുള്ള ഒരു മാധ്യമപ്രവര്‍ത്തകനാണ് ഈ പരാതി നല്‍കിയിട്ടുള്ളത്. ഇതിനു പിന്നാലെ തന്നെയാണ് കേന്ദ്ര ആദായനികുതി വകുപ്പ് റിസോര്‍ട്ടില്‍ റെയ്ഡ് നടത്തിയിരുന്നത്. ക്രമക്കേടുമായി ബന്ധപ്പെട്ട് ചില രേഖകള്‍ ആദായ നികുതി വകുപ്പ് കണ്ടെടുക്കുകയും ഉണ്ടായി.

കള്ളപ്പണ നിക്ഷേപം വൈദേകത്തിലുണ്ട് എന്ന പരാതി ഇഡിയുടെ മുന്നിലിരിക്കെയാണ് വൈദേകത്തില്‍ അഞ്ചു ശതമാനമോ അതിലും കൂടുതലോ നിക്ഷേപം നടത്തിയ ഓഹരി ഉടമകളുടെ പേരുകൾ പുറത്ത് വരുന്നത്. സ്ഥാപക ചെയര്‍മാന്‍ ഇപിയുടെ മകനായ ജെയ്സണ്‍ ആയിരുന്നു. ജെയ്സണില്‍ നിന്നു ഷെയറുകള്‍ വാങ്ങിയാണ് ഇപിയുടെ ഭാര്യ ഇന്ദിര ചെയര്‍പെഴ്സന്‍ ആയി മാറുന്നത്. പിന്നീടാണ് പുതിയ മാനേജിംഗ് ഡയറക്ടര്‍ ആയി സി.കെ.ഷാജിയുടെ കടന്നു വരവ്.

മുന്‍പ് എംഡിയായിരുന്ന രമേഷ് കുമാറിനെ മാറ്റി കൊണ്ടാണ് സി.കെ.ഷാജിയുടെ രംഗപ്രവേശം. കൂടുതല്‍ ഓഹരികളുണ്ടായിരുന്ന രമേഷിനെ എംഡി സ്ഥാനത്ത് നിന്നും മാറ്റിയപ്പോഴാണ് റിസോര്‍ട്ടുമായി ബന്ധപ്പെട്ട് ഇപിയ്ക്ക് ശനി ദശയുടെ തുടക്കം. അഞ്ച് ശതമാനമോ അതില്‍ കൂടുതലോ ഓഹരികള്‍ കൈവശമുള്ള ആളുകളുടെ പേരുകളാണ് ഇപ്പോള്‍ ഏറ്റവും ഒടുവിൽ പുറത്ത് വന്നിരിക്കുന്നത്. ഇവർ നിക്ഷേപിച്ചിരിക്കുന്ന തുകയും ഇവർക്ക് ഒരുമിച്ച് എടുക്കാൻ കഴിയുന്ന തുകയും തമ്മിൽ യാതൊരു ബന്ധവുമില്ല. സി പി എമ്മിന്റെ പാലക്കാട് ഷോര്‍ണൂര്‍ ലോക്കല്‍ കമ്മറ്റി അംഗമായ പട്ടത്ത് രാജേഷ് 5000 ഷെയറുകളാണ് റിസോർട്ടിൽ ഉള്ളത്. ഇതേ രാജേഷ് ഒരു കോടി രൂപയാണ് വൈദേകത്തിനു വായ്പ നല്‍കിയിരിക്കുന്നതായി കണക്കുകൾ പറയുന്നത്.

വൈദേകം ആയുര്‍വേദ റിസോര്‍ട്ടില്‍ ഏറ്റവും കൂടുതല്‍ ഷെയറുകള്‍ ഉള്ളത് ഇപിയുടെ ഭാര്യ ഇന്ദിരക്കാണ്. 81 ലക്ഷത്തിലധികം മൂല്യമുള്ള 8199 ഷെയറുകളാണ് ഇന്ദിരക്ക് വൈദികത്തിൽ ഉള്ളത്. നിക്ഷേപം നടത്തിയതിന്നൊപ്പം 25 ലക്ഷം രൂപ ഇവര്‍ വായ്പയായും നല്‍കിയിരിക്കുന്നു.. ഇപിയുടെ മകന്‍ പി.കെ.ജയ്‌സണ് 1000 ഷെയറുകൾ ഉണ്ട്. ഈ ഷെയറുകള്‍ക്ക് പത്ത് ലക്ഷം രൂപ മൂല്യമുണ്ട്.

കൊച്ചിയിലെ അബ്കാരി മൂവാറ്റുപുഴ സ്വദേശിയായ സി.കെ.ഷാജിക്ക് ആയിരം ഷെയറുകളാണ് ഉള്ളത്. മൂല്യം ആവട്ടെ പത്തു ലക്ഷത്തോളം രൂപ. 15 ലക്ഷത്തിന്റെ വായ്പയും സി.കെ.ഷാജി നല്‍കിയിട്ടുണ്ട്. സ്ഥാപനത്തിന്റെ എംഡിയായിരുന്ന കെ.പി.രമേഷ് കുമാറിനാണ് ഇ.പി.കുടുംബം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഓഹരി നിക്ഷേപം. രമേഷിനും മകള്‍ക്കുമാണ് ഏറ്റവും കൂടുതല്‍ ഓഹരി. പതിനായിരത്തോളം ഓഹരി ഇവർക്കായിട്ടുണ്ട്. രമേഷിനു 4999 ഷെയറുകള്‍. മകളായ ഹിത രമേഷിന് 5000 ഷെയറുകള്‍.

പ്രവാസി വ്യവസായി കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശി കെ.കെ.നജീബിനു 5000 ഷെയറുകൾ ആണുള്ളത്. 50 ലക്ഷത്തോളം രൂപയുടെ ഷെയറുകള്‍. വൈദേകത്തിനു ഒരു കോടി 30 ലക്ഷത്തോളം രൂപ നജീബ് വായ്പ നല്‍കിയതായും കണക്കുകൾ. ചെന്നൈ സാലിഗ്രാം സ്വദേശിനിയായ സുഭാഷിണി നമ്പ്യാരാണ് മറ്റൊരാള്‍. ഇവർക്ക് 3500 ഷെയറുകളാണ്. 35 ലക്ഷം രൂപയുടെ മൂല്യം വരും. സുധാകരന്‍ ഗുരുക്കളാണ് മറ്റൊരു ഓഹരിയുടമ. പാരമ്പര്യവൈദ്യനാണ് ഗുരുക്കള്‍. ഇ.പി.ജയരാജന്റെ വിശ്വസ്തനാണ്. 3000 ഷെയറുകളാണ് ഗുരുക്കൾക്ക് ഉള്ളത്. 30 ലക്ഷത്തോളം രൂപയാണ് ഷെയര്‍ മൂല്യം. വായ്പയായി 50 ലക്ഷത്തോളം രൂപയും സുധാകരന്‍ ഗുരുക്കള്‍ നല്‍കി.

പാലക്കാട് ഷോര്‍ണൂര്‍ ലോക്കല്‍ കമ്മറ്റി അംഗമായ പട്ടത്ത് രാജേഷിനു 5000 ഷെയറാണ് ഉള്ളത്. 50 ലക്ഷം രൂപയുടെ മൂല്യമുള്ള ഷെയറുകളാണ് ഉള്ളത്. ഒരു കോടി രൂപയാണ് രാജേഷ് വൈദേകത്തിനു രൂപയാണ് വായ്പ നല്‍കിയിരിക്കുന്നത്. ഒരു ലോക്കല്‍ കമ്മറ്റി അംഗമാണ് ഇത്രയും വലിയ തുക വായ്പ നല്‍കിയിട്ടുള്ളത്. വൈദേകത്തില്‍ കള്ളപ്പണ നിക്ഷേപം എന്ന പരാതി നിലനില്‍ക്കുമ്പോള്‍ തന്നെയാണ് ഓഹരിയുടമകളുടെ പേരും നിക്ഷേപവിവരങ്ങളും പുറത്ത് വന്നിരിക്കുന്നത്. പട്ടത്ത് രാജേഷ് ഉൾപ്പടെ റിസോർട്ടിൽ പണം നിക്ഷേപിച്ചിരിക്കുന്നവരുടെ പണം വന്ന വഴി ഇ ഡി തേടിക്കൊണ്ടിരിക്കുകയാണ്.