വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് ലഭിച്ചത് ആയിരത്തിലേറെ വോട്ടുകള്‍

ധര്‍മ്മടം മണ്ഡലത്തില്‍ മത്സരിച്ച വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് ലഭിച്ചത് ആയിരത്തിലേറെ വോട്ടുകള്‍.
മുഖ്യമന്ത്രി പിണറായി വിജയനെതിരെയാണ് ഇവര്‍ മത്സരത്തിനിറങ്ങിയത്. ധര്‍മടത്ത് മത്സരിക്കാന്‍ ആകെ 9 സ്ഥാനാര്‍ഥികളാണ് ഉണ്ടായിരുന്നത്. നോട്ടയ്ക്കും മുന്നൂറോളം വോട്ട് ലഭിച്ചിട്ടുണ്ട്.

ആകെ ലഭിച്ച വോട്ടുകളുടെ എണ്ണത്തില്‍ അഞ്ചാം സ്ഥാനമാണ് ഇവര്‍ക്ക് ലഭിച്ചത്. ധര്‍മടം മണ്ഡലത്തിലെ സ്ഥാനാര്‍ഥിത്വം പ്രതിഷേധത്തിന്റെ ഭാഗമാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ധര്‍മടത്ത് മത്സരിക്കാനെത്തിയത്.

കുട്ടികളുടെ മരണത്തിന്റെ പ്രതീകാത്മകമായി കുഞ്ഞുടുപ്പുകള്‍ ഉയര്‍ത്തിയാണ് വാളയാര്‍ അമ്മ വോട്ട് ചോദിച്ചത്.