സ്ഥാനമാനങ്ങൾ ഉറപ്പിക്കാൻ വേണ്ടി ഒരു സമുദായത്തെ സമ്പൂർണ്ണമായും ആക്ഷേപിക്കാൻ നോക്കിയാൽ കൈയ്യും കെട്ടി നോക്കിയിരിക്കില്ലെന്ന് വൽസൻ തില്ലങ്കേരി

ഹിന്ദുവിനെ ആക്ഷേപിക്കുവാനും അപമാനിക്കുവാനും സ്വാതന്ത്ര്യം, സ്ഥാനമാനങ്ങള്‍ ഉറപ്പിക്കാനും തങ്ങള്‍ക്ക് മന്ത്രിസ്ഥാനം കിട്ടുവാനും സ്പീക്കര്‍ സ്ഥാനം കിട്ടുവാനും വേണ്ടി ഒരു സമുദായത്തെ സമ്പൂര്‍ണമായും ആക്ഷേപിക്കാന്‍ നോക്കുമ്പോള്‍ കൈയ്യും കെട്ടി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്ന് വല്‍സന്‍ തില്ലങ്കേരി. മുസ്ലും സമുദായത്തിലെ അന്ധവിശ്വാസങ്ങളെ എതിര്‍ത്തപ്പോള്‍ മുസ്ലീം വിശ്വാസികള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് എത്തിയില്ല.

അതിനാല്‍ കോഴിക്കോട് കാരനായ ഒരു മുസ്ലീം ബുദ്ധി ജീവിയുടെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഉണ്ടായിരിക്കുന്ന മാറ്റമാണ് മുസ്ലിം സമുദായത്തെക്കുറിച്ച് ആക്ഷേപിച്ച് പറഞ്ഞാല്‍ അവര്‍ ഈ പാര്‍ട്ടിയിലേക്ക് വരില്ല. അതുകൊണ്ട് സ്വന്തം മതത്തെക്കുറിച്ച് ആക്ഷേപിച്ച് പറയരുതെന്ന് പാര്‍ട്ടിയുടെ വിലക്കുണ്ടെന്ന് വല്‍സന്‍ തില്ലങ്കേരി പറഞ്ഞു.

ലോകത്ത് എല്ലാ സ്ഥലത്തും പരാജയപ്പെട്ട കാര്യം ഉയര്‍ത്തിപ്പിടിക്കുന്ന കമ്മ്യൂണിസ്റ്റുകളാണ് കോടിക്കണക്കിന് ആളുകളുടെ മഹത്തായ ഗ്രന്ഥങ്ങളെ ആക്ഷേപിക്കുന്നത്. ഹിന്ദുവിനെ ആക്ഷേപിക്കുവാനും അപമാനിക്കുവാനും സ്വാതന്ത്ര്യം. ആ സ്വാതന്ത്ര്യം ഇപ്പോഴില്ലെന്നാണ്, ഇപ്പോള്‍ ഹിന്ദുവിന് പ്രതികരണ ശേഷി വന്നുപോയതിന്റെ പേടിയാണെന്നും അദ്ദേഹം പറഞ്ഞു.