വന്ദേഭാരതിന് നേരെ കല്ലേറ്, മൗനം പാലിക്കാൻ തോന്നുന്നുണ്ടെങ്കിൽ നിങ്ങൾക്ക് രാഷ്‌ട്രവിരുദ്ധ മനസ്സാണ് ഉള്ളതെന്ന് സന്ദീപ് വാചസ്പതി

സംസ്ഥാനത്തിന് തന്നെ അഭിമാനമായ വന്ദേഭാരതിന് നേരേ ഉണ്ടായ ആക്രമണത്തെ ന്യായീകതരിക്കാനോ അല്ലെങ്കിൽ ഇതിനെ പിന്തുണ നൽകാനോ തോനുന്നുണ്ടോ, അല്ലെങ്കിൽ വിഷയത്തിൽ മൗനം പാലിക്കാനോ തോനുന്നുണ്ടോ എങ്കിൽ നിങ്ങൾക്ക് രാഷ്‌ട്രവിരുദ്ധ മനസ്സാണ് ഉള്ളതെന്ന് മനസ്സിലാക്കണമെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി.

സംഭവിച്ചത് തെറഅറണെന്ന് വിളിച്ചു പറയാൻ ധൈര്യം കാണിച്ചാൽ ആരാണ് ആ മാനസികാവസ്ഥയിലേക്ക് താങ്കളെ എത്തിച്ചതെന്ന് മനസ്സിലാക്കാൻ സാധിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ച്. തിരുരിൽ നിന്ന് എടുത്തതിന് പിറകെയാണ് വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറുണ്ടായത്.

ട്രെയിനിന്റെ ചില്ലിന് പൊട്ടൽ വീണു. കാസർകോട് തിരുവനന്തപുരം സർവീസിനിടെ തിരുർ സ്റ്റേഷൻ വിട്ടതിന് ശേഷമാണ് ആക്രമണം. സംഭവത്തിൽ റെയിൽവേ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. വന്ദേഭാരതിന് സുരക്ഷ വർദ്ധിപ്പിക്കുമെന്ന് റെയിൽവേ വ്യക്തമാക്കി.

സന്ദീപ് വാചസ്പതിയുടെ പോസ്റ്റ് :

വന്ദേഭാരത് എക്‌സ്പ്രസിന് നേരെ മലപ്പുറം തിരൂരിൽ ഉണ്ടായ കല്ലേറിനെ ഏതെങ്കിലും തരത്തിൽ ന്യായീകരിക്കാനോ നിശ്ശബ്ദ പിന്തുണ നൽകാനോ തോന്നുന്ന മാനസിക നില ഉണ്ടെങ്കിൽ താങ്കൾക്ക് രാഷ്‌ട്ര വിരുദ്ധ മന:സ്ഥിതി ഉണ്ടെന്ന് മനസ്സിലാക്കുക. അത് തെറ്റാണെന്ന് വിളിച്ചു പറയാൻ ധൈര്യം കാണിച്ചാൽ ആരാണ് ആ മാനസികാവസ്ഥയിലേക്ക് താങ്കളെ എത്തിച്ചതെന്ന് മനസ്സിലാക്കാനും കഴിയും.