നാലാമതും വിവാഹം കഴിക്കാനൊരുങ്ങി വനിത

തമിഴ് സിനിമാ രം​ഗത്ത് ഏറെ വിവാദങ്ങൾ സ്യഷ്ടിച്ച ഒന്നായിരുന്നു മുതിർന്ന നടൻ വിജയ്കുമാറിന്റെ മകൾ വനിത വിജയ്കുമാറിന്റെ മൂന്നാം വിവാഹം.ജൂൺ 27ന് ചെന്നൈയിൽ വെച്ചാണ് സംവിധായകൻ പീറ്റർപോളും വനിതയും വിവാഹിതരായത്. രണ്ട് തവണ വിവാഹം കഴിച്ച് വിവാഹം മോചനം നേടിയും ഒരു തവണ ലിവിംഗ് റിലേഷനിലുമായിരുന്നതിന് ശേഷമായിരുന്നു വനിത മൂന്നാമതും വിവാഹിതയാവുന്നത്.അതുപോലെ പീറ്റർ പോളിന്റെ രണ്ടാം വിവാഹവുമായിരുന്നു.നിരവധി വിവാദങ്ങൾ വിവഹാഹത്തിനുശേഷം വന്നെങ്കിലും അതിനെല്ലാം കൃത്യമായ മറുപടിയും നൽകിയിരുന്നു.

ഇവരും പിരിഞ്ഞെന്ന വാർത്തകൾ അടുത്തിടെയാണ് പുറത്തുവന്നത്. അതേ സമയം നടി വീണ്ടുമൊരു വിവാഹത്തിന് ഒരുങ്ങുകയാണോ എന്ന സംശയമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ട്വിറ്റർ പേജിലൂടെ വനിത പങ്കുവെച്ചൊരു എഴുത്താണ് ഈ ചോദ്യത്തിന് പിന്നിൽ. ‘നിങ്ങളെ അറിയിക്കാൻ വേണ്ടി ഞാൻ പറയുകയാണ്. ഇപ്പോൾ ഞാൻ സിംഗിളും അവൈലബിളും ആണ്. അതേ വഴിയിൽ തന്നെ നിൽക്കും. കിംവദന്തികൾ ഒരിക്കലും പ്രചരിപ്പിക്കരുത്. അത് വിശ്വസിക്കുകയും ചെയ്യരുത്’ എന്നുമാണ് വനിത പറയുന്നത്.

ഭർത്താവായ പീറ്റർ പോൾ മദ്യത്തിനും പുകവലിക്കും അടിമയാണെന്നും വീട്ടിൽ നിന്നും പുറത്താക്കിയെന്ന വാർത്ത തെറ്റാണെന്നും അദ്ദേഹം സ്വയം ഇറങ്ങിപ്പോയതാണെന്നും വനിത പറഞ്ഞു.വ്യക്തി ജീവിതത്തിൽ വളരെ വിഷമം പിടിച്ച സാഹചര്യത്തിലൂടെയാണ് താൻ കടന്നുപോകുന്നതെന്നും സോഷ്യൽ മീഡിയയിലൂടെയുള്ള വ്യാജ പ്രചരണങ്ങളെ വിശ്വസിക്കരുതെന്നും അവർ പറഞ്ഞിരുന്നു. ആദ്യത്തെ രണ്ടു വിവാഹത്തിൽ നിന്നും വനിതക്ക് മൂന്ന് കുട്ടികൾ ഉണ്ട്.

1995 ൽ വിജയുടെ നായികയായിട്ടാണ് വനിത വെള്ളിത്തിരയിലെത്തുന്നത്. ചന്ദ്രലേഖ എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചതിന് പിന്നാലെ നടൻ ആകാശുമായി വിവാഹിതയായി. വിവാഹശേഷം അഭിനയത്തിൽ നിന്നും മാറി നിന്നെങ്കിലും മറ്റ് പല മേഖലകളിലായി വനിത നിറഞ്ഞ് നിന്നിരുന്നു.