സിസ്റ്റര്‍ അഭയ എന്ന സത്യം 28 വര്‍ഷങ്ങള്‍ക്കിപ്പുറം മറ നീക്കി പുറത്തുവന്ന് ലോകത്തിന് മേല്‍ ജ്വലിച്ചു നില്‍ക്കുന്നു, വര്‍ഷ കണ്ണന്‍ പറയുന്നു

സിസ്റ്റര്‍ അഭയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ വിധി ഇന്നലെയാണ് വന്നത്. പ്രതികള്‍ കുറ്റക്കാരാണെന്ന് സിബിഐ പ്രത്യേക കോടതി വിധിച്ചു. ഫാ. തോമസ് കോട്ടൂരിനെതിരെയും സിസ്റ്റര്‍ സെഫിക്കെതിരെയും കൊലപാതകം, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് വര്‍ഷ കണ്ണന്‍ എന്ന യുവതി. 28 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആ രാത്രി അവിടെ എന്താണോ കണ്ടത് അത് ലോകത്തോട് വിളിച്ചുപറയുകയും പണത്തിനും പ്രലോഭനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഭീഷണിക്കും ഒന്നും വഴിപ്പെടാതെ ആ പറഞ്ഞതില്‍ കഴിഞ്ഞ 28 വര്‍ഷങ്ങളായി ഉറച്ചുനില്‍ക്കുകയും ചെയ്ത ‘അടയ്ക്ക രാജു’ എന്ന മനുഷ്യനോട് വല്ലാത്തൊരു ബഹുമാനം തോന്നുന്നു.- വര്‍ഷ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം, ഒടുവില്‍ സത്യം ജയിച്ചു ….28 വര്‍ഷങ്ങള്‍ക്കിപ്പുറം സിസ്റ്റര്‍ അഭയ ക്ക് നീതി ലഭിച്ചിരിക്കുന്നു ..ഒരു കള്ളന്റെ സാക്ഷി മൊഴിയിലൂടെ സിസ്റ്റര്‍ അഭയയുടെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ നിയമത്തിന്റെ പിടിയിലായിരിക്കുന്നു .. 28 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആ രാത്രി അവിടെ എന്താണോ കണ്ടത് അത് ലോകത്തോട് വിളിച്ചുപറയുകയും പണത്തിനും പ്രലോഭനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഭീഷണിക്കും ഒന്നും വഴിപ്പെടാതെ ആ പറഞ്ഞതില്‍ കഴിഞ്ഞ 28 വര്‍ഷങ്ങളായി ഉറച്ചുനില്‍ക്കുകയും ചെയ്ത ‘അടയ്ക്ക രാജു’ എന്ന മനുഷ്യനോട് വല്ലാത്തൊരു ബഹുമാനം തോന്നുന്നു..ഇന്ന് വിധി കേട്ട് അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇങ്ങനെ ..’ആ കൊച്ചിന്റെ അപ്പനും അമ്മയും എല്ലാം പോയി ..ഞാന്‍ അതിന്റെ അപ്പന്റെ സ്ഥാനത്തു നിന്ന് പറയുന്നു ..എന്റെ കൊച്ചിന് നീതി കിട്ടി

‘അദ്ദേഹത്തെ പോലെയുള്ളവര്‍ ഇന്ന് ഈ സമൂഹത്തില്‍ എത്രപേര്‍ കാണും ?? ഈ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ നല്ല മനസ്സുകള്‍ക്കും വലിയ ഒരു കൈയ്യടി ..ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേയുമാണ് …പിന്നെ മറ്റേതോ ഒരു ലോകത്തില്‍ ഇരുന്ന് ഇന്ന് ഈ വിജയം കാണുന്ന സിസ്റ്റര്‍ അഭയയുടെയും സിസ്റ്ററുടെ അച്ഛന്റേയും അമ്മയുടെയും … ‘സിസ്റ്റര്‍ അമ്മേ …’സിസ്റ്റര്‍ അഭയ’ എന്ന സത്യം 28 വര്‍ഷങ്ങള്‍ക്കിപ്പുറം മറ നീക്കി പുറത്തുവന്ന് ലോകത്തിന് മേല്‍ ജ്വലിച്ചു നില്‍ക്കുന്നു …സ്‌നേഹം