Home social issues രാജ്യത്തിന് വേണ്ടി ജീവന്‍ കൊടുത്ത ഭര്‍ത്താവിന് വേണ്ടി ഒരു ഭാര്യക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ...

രാജ്യത്തിന് വേണ്ടി ജീവന്‍ കൊടുത്ത ഭര്‍ത്താവിന് വേണ്ടി ഒരു ഭാര്യക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യം

പുല്‍വാമയില്‍ ഭീകരരുടെ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ജവാന്റെ ഭാര്യ രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ഭാര്യ സേനയില്‍ ചേര്‍ന്ന് യൂണിഫോം അണിഞ്ഞിരിക്കുകയാണ്. പുല്‍വാമ ഭീകരാക്രമണത്തില്‍ സൂത്രധാരനടക്കമുള്ള ജയ്‌ഷെ ഭീകരരുമായി നടന്ന ഏറ്റുമുട്ടലില്‍ ജീവന്‍ നഷ്ടമായ രാഷ്ട്രീയ റൈഫിള്‍സ് മേജര്‍ വിഭൂതി ശങ്കര്‍ ദൗണ്ഡിയാലിന്റെ ഭാര്യ നികിത കൗളാണ് കഴിഞ്ഞ ദിവസം കരസേനയില്‍ ലഫ്റ്റനന്റായി ചേര്‍ന്നത്. വിവാഹ ശളേഷം ഒമ്പതാം മാസമാണ് നികിതയ്ക്ക് തന്റെ പ്രാണന്റെ പാതിയെ നഷ്ടമായത്.

ഇപ്പോള്‍ സംഭവത്തെ കുറിച്ച് വര്‍ഷ കണ്ണന്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. വെറും ഒരു വര്‍ഷം മാത്രം കൂടെ ജീവിച്ചിട്ട് ,പ്രിയപ്പെട്ടവന്‍ ജന്മനാടിന് വേണ്ടി ജീവന്‍ കൊടുത്തപ്പോള്‍ മനസ്സ് തളരാതെ ഭര്‍ത്താവിനെ പോലെ താനും നാടിനെ സേവിക്കാന്‍ മുന്നിട്ടിറങുന്നു എന്ന് ഉറപ്പിച്ച് ഇന്ത്യന്‍ ആര്‍മിയില്‍ ചേര്‍ന്ന നികിത പരിശീലനം പൂര്‍ത്തിയാക്കി ഇന്ത്യന്‍ ആര്‍മിയുടെ ഭാഗമായി … ഇനി നികിത കൗള്‍ ഇന്ത്യന്‍ ആര്‍മിയില്‍ ലഫ്റ്റനന്റ്.. രാജ്യത്തിന് വേണ്ടി ജീവന്‍ കൊടുത്ത ഭര്‍ത്താവിന് വേണ്ടി ഒരു ഭാര്യക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യം .. സഹോദരി ..നിന്നെയോര്‍ത്ത് അഭിമാനിക്കുന്നു .- വര്‍ഷ കണ്ണന്‍ കുറിച്ചു.

വര്‍ഷ കണ്ണന്റെ കുറിപ്പ്, ചില വാര്‍ത്തകള്‍ അല്ലെങ്കില്‍ ചിത്രങ്ങള്‍.. അത് തരുന്നൊരു ഊര്‍ജ്ജം.. അത് വളരെ വലുതാണ്.. ഇവള്‍ നികിത കൗള്‍ ..2019 ഇല്‍ പുല്‍വാമയില്‍ പാക് തീവ്രവാദി ആക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ വിഭൂതി ശങ്കറിന്റെ ഭാര്യ ..ഭര്‍ത്താവിന്റെ ചേതനയറ്റ ശരീരത്തിന് മുന്നില്‍ നിന്ന് ‘ജയ് ഹിന്ദ്’ എന്ന് ഉറക്കെ വിളിച്ച അവളുടെ ശബ്ദം എന്റെ കാതില്‍ ഇപ്പോഴുമുണ്ട് ..

വെറും ഒരു വര്‍ഷം മാത്രം കൂടെ ജീവിച്ചിട്ട് ,പ്രിയപ്പെട്ടവന്‍ ജന്മനാടിന് വേണ്ടി ജീവന്‍ കൊടുത്തപ്പോള്‍ മനസ്സ് തളരാതെ ഭര്‍ത്താവിനെ പോലെ താനും നാടിനെ സേവിക്കാന്‍ മുന്നിട്ടിറങുന്നു എന്ന് ഉറപ്പിച്ച് ഇന്ത്യന്‍ ആര്‍മിയില്‍ ചേര്‍ന്ന നികിത പരിശീലനം പൂര്‍ത്തിയാക്കി ഇന്ത്യന്‍ ആര്‍മിയുടെ ഭാഗമായി … ഇനി നികിത കൗള്‍ ഇന്ത്യന്‍ ആര്‍മിയില്‍ ലഫ്റ്റനന്റ്..

രാജ്യത്തിന് വേണ്ടി ജീവന്‍ കൊടുത്ത ഭര്‍ത്താവിന് വേണ്ടി ഒരു ഭാര്യക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യം .. സഹോദരി ..നിന്നെയോര്‍ത്ത് അഭിമാനിക്കുന്നു … ജയ് ഹിന്ദ്