വാസവന്‍, റിയാസ്, അബ്ദുറഹ്‌മാന്‍ എന്നിവര്‍ക്ക് സജി ചെറിയാന്റെ വകുപ്പുകള്‍ നല്‍കും

വിവാദ പ്രസംഗത്തെ തുടര്‍ന്ന് രാജിവെച്ച സജി ചെറിയാന്‍ കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ മൂന്ന് മന്ത്രിമാര്‍ക്കായി നല്‍കും. പിഎ മുഹമ്മദ് റിയാസ്, വിഎന്‍ വാസവന്‍, വി അബ്ദുറപ്മാന്‍ എന്നിവര്‍ക്കാണ് വകുപ്പുകള്‍ വീതിച്ച് നല്‍കുക.

ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു. സജി ചെറിയാന്‍ കൈകാര്യം ചെയ്തിരുന്നത് ഫിഷറീസ്, സംസ്‌കാരികം-സിനിമ, യുജനകാര്യം എന്നിവകുപ്പുകളാണ്. ഇതില്‍ ഫിഷറീസ് വകുപ്പ് വി അബ്ദുറഹ്‌മാന് നല്‍കും യുവജനകാര്യം പിഎ മുഹമ്മദ് റിയാസിനും സംസ്‌ക്കാരികം- സിനിമ വുകുപ്പ് വിഎന്‍ വാസവനുമായി നല്‍കുവനാണ് തീരുമാനം.