പിണറായിയുമായി – കോണ്‍ഗ്രസ് കൂട്ട് കെട്ട് നടത്തിയത് രാജ്യം രക്ഷിക്കാന്‍; വി.ഡി സതീശന്‍

പൗരത്വ ബില്ല് കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയപ്പോള്‍ അതിനെതിരെ പല പ്രക്ഷോഭങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നു. കേരളത്തിലെ ഒരു വ്യക്തിയെപ്പോലും ബാധിക്കാത്ത പൗരത്വ ബില്ലിനെ ചൊല്ലി ഇടതു വലതു രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുമിച്ചു ചേര്‍ന്നായിരുന്നു പ്രകടനങ്ങള്‍. പൗരത്വ ബില്ലിനെതിരെ കേരളം നടത്തിയ സമരത്തെക്കുറിച്ച് എംഎല്‍എയും കെപിസിസിയുടെ വൈസ് പ്രസിഡന്റും കൂടിയായ വിഡി സതീശന്‍ കര്‍മ്മന്യൂസ് പ്രേക്ഷകരുമായി സംസാരിക്കുന്നു.

പൗരത്വ ബി്ല്ല് കേരളത്തെ ബാധിക്കുന്നില്ല എന്ന് പറയാന്‍ സാധിക്കില്ല.. മതേതര്വ രാജ്യമാണ് ഇന്ത്യ എന്ന് നമ്മുടെ ഭരണഘടനയുടെ ആമുഖത്തില്‍ തന്നെ പറയുന്നുണ്ടെന്ന് വിഡി സതീശന്‍ പറഞ്ഞു. ഇത് രാജ്യത്തിന്റെ ഭരണഘടനയെ ബാധിക്കുന്ന പ്രശ്നമായതിനാലാണ് ഇരുകൂട്ടരും ഒന്നിച്ചൊരു സമരം നടത്തിയത്. തീവ്രവാദ ചിന്തയുള്ള കേരളത്തിലെ ആളുകള്‍ ചേര്‍ന്ന് ഒരു സംഘര്‍ഷമുണ്ടാക്കാന്‍ താല്‍പ്പര്യമില്ലാത്തതിനാലായിരുന്നു ഇത്തരമൊരു സമരമെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

ഈ വിഷയത്തില്‍ കേരളം ഒറ്റക്കെട്ടാണെന്ന സന്ദേശം കൊടുക്കാന്‍ യുഡിഎഫിനും എല്‍ഡിഎഫിനും സാധിച്ചു. പൗരത്വ ഭേദഗതി ബില്ലില്‍ പ്രത്യക്ഷമായ മത വിവേചനമുണ്ട്. അത് ഒരു വര്‍ഗീയതായായി കണക്കാക്കാന്‍ താല്‍പ്പര്യമില്ലെന്നും വിഡി സതീശന്‍ വ്യക്തമാക്കി.

ഇന്ത്യയുടെ അടിസ്ഥാന സംസ്‌ക്കാരം ഹൈന്ദവസംസ്‌ക്കാരമല്ല, എല്ലാ സംസ്‌ക്കാരങ്ങളും നിലകൊള്ളുന്ന ഒരു രാഷ്ട്രമാണ് ഇന്ത്യ. നിരവധി മതങ്ങളും ആയിരക്കണക്കിന് ജാതികളും നമ്മുടെ രാജ്യത്തുണ്ട്.. പല ആളുകള്‍ ഇന്ത്യ ഇതിനോടകം ഭരിച്ചിട്ടുണ്ട്. ഹിന്ദുത്വം അടിച്ചേല്‍പ്പിക്കാനൊരുങ്ങുന്ന ഒരു കാര്യത്തിനു വേണ്ടിയാണ് പോരാടുന്നത് ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് അവരെ നിയന്ത്രക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടാക്കണം. അത് കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോടെ സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്യേണ്ട കാര്യമാണെന്നും വിഡി സതീശന്‍ പറഞ്ഞു.

വിഡി സതീശന്‍ കര്‍മ്മന്യൂസുമായി നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം കാണാം