വീണാ വിജയൻ മാസം വാങ്ങിച്ചത് 5ലക്ഷം, കോടതി കയറ്റാൻ കരുനീക്കി പൊതുതാല്പര്യ ഹർജിക്കാരൻ

മാസപ്പടി എന്ന് കേൾക്കുമ്പോൾ ഭരണപക്ഷ പാർട്ടി എന്തിനാണ് അസഹിഷ്ണുത കാണിക്കുന്നതെന്ന് പൊതുതാല്പര്യ ഹർജിക്കാരനായ എംകെ സലിം. തന്റെ കൈവശമുള്ള സെന്റിൽമെന്റ് ബോർഡിന്റെ റിപ്പോർട്ടാണ്. ഇതിൽ 45 പേജിൽ വളരെ വ്യക്തമായി പറയുന്നുണ്ട് മുഖ്യമന്ത്രിയുടെ മകൾ വീണ മാസം അഞ്ച് ലക്ഷം മാസപ്പടിയായി വാങ്ങിയെന്ന്.

ഈ വീണയല്ലെ മുഖ്യമന്ത്രിയുടെ മകൾ. ഈ വീണയല്ലെ 1.72 കോടി വരുകൊടുത്ത സർവീസിന് വാങ്ങിയെന്ന് പറയുന്നത്. അപ്പോൾ അത് മാസപ്പടിയല്ലാതെ പിന്നെ എന്താണെന്നും അദ്ദേഹം ചോദിക്കുന്നു. ഇത് വ്യക്തമായി പറയുന്നു അത് മാസപ്പടിയാണെന്ന്. ഇത്രവലിയ പ്രശ്നം ഉണ്ടായിട്ടും മാസപ്പടി വാങ്ങിയ വ്യക്തിയുടെ പൊടിപോലും ആരും കണ്ടിട്ടില്ല.

വീണ ഇന്നുവരെ പൊതു സമൂഹത്തിന് മുന്നിൽ വന്നിട്ടില്ല. വീണയുടെ കമ്പനി ഒരു സർവീസും തന്നിട്ടില്ലെന്ന് ഈ രേഖകളിൽ പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കൾ വ്യക്തമാക്കിയിരുന്നു പണം മേടിച്ചിട്ടുണ്ടെന്ന്. പണം മേടിച്ചത് സംഭാവനയായിട്ടാണെന്നും അതിന് തെളിവുണ്ടെന്നും അവർ പറഞ്ഞിരുന്നു.