വെള്ളാപ്പള്ളി നടേശൻ,59 കേസുകളിൽ അകത്താകും, ഈ മാരണം ഇല്ലാതാകും

വെള്ളാപ്പള്ളി നടേശൻ എസ്എൻഡിപി സമൂഹത്തിന് ബാധ്യത എന്ന് . എസ് എൻട്രസ്റ്റിന്റെ സ്വത്തുക്കൾ വിറ്റുതുലച്ച് ആസ്ഥാനമന്ദിരംവരെ ജപ്തിയിലാക്കിയെന്ന് എസ്എൻടിപി സംരക്ഷണസമിതി. വെള്ളാപ്പള്ളി നടേശൻ 59 കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ റിപ്പോർട്ടുണ്ട്. എന്തുകൊണ്ട് കേസ് ഫയൽ ചെയ്യുന്നില്ലായെന്ന് ചോദിച്ചപ്പോൾ ലീ​ഗൽ ഒപ്പീനിയനുവേണ്ടി ഇരിക്കുകയാണെന്നാണ് സർക്കാർ.

ഞങ്ങൾക്ക് ​ഗവൺമെന്റിനോട് ആവശ്യപ്പെടാനുള്ളത് ഈ രണ്ടുമാസം കൊണ്ട് അന്വേഷണം പൂർത്തിയാക്കി ഈ 59 കേസുകളിലും വെള്ളാപ്പള്ളി നടേശനെ സഹായിച്ചതുകൊണ്ട് സർക്കാർ വെള്ളാപ്പള്ളി നടേശന് വേണ്ടി നിൽക്കുന്നതിലാണ്. എന്നാൽ മറിച്ച് കേസിലെ ലീ​ഗൽ വശങ്ങൾ നോക്കി ഈ 59 കേസുകളിലും വെള്ളാപ്പള്ളി നടേശനെതിരായുള്ള ചാർജ്ജ് ഷീറ്റ് കൊടുക്കണമെന്നാണ് അങ്ങനെയെങ്കിൽ വെള്ളാപ്പള്ളി നടേശനെന്ന മാരണം, സാമൂഹ്യബാധ്യത ഇല്ലാതാകും. വെള്ളാപ്പള്ളി നടേശന്റെ അന്ത്യം അതോടെ കുറിയ്ക്കും.

വെള്ളാപ്പള്ളി നടേശൻ സമൂഹത്തിന് ഒരു ബാധ്യതയായി മാറിയിരിക്കുന്നു. കഴിഞ്ഞ 9 വർഷക്കാലമായി ലഭിക്കേണ്ട 500കോടി രൂപയുടെ വായപാ പദ്ധതി പാവപ്പെടട്ട അം​ഗങ്ങൾക്ക് ലഭിക്കുന്നില്ല. ശ്രീനാരായണ ട്രസ്റ്റിന്റെ തലപ്പത്തെല്ലാം മറ്റ് വിഭാ​ഗങ്ങലിൽ നിന്നുള്ളവർ. ആലപ്പുഴയിൽ തന്നെ വെള്ളാപ്പള്ളി നടേശൻ വിറ്റുതുലച്ച ട്രസ്റ്റിന്റെ സ്വത്തുക്കൾ കോടിക്കണക്കിനുണ്ട്. ജില്ലാകോടതിക്ക് സമീപമുള്ള ട്രസ്റ്റിന്റെ സ്ഥലം യോഹന്നാന് നല്കി. ന്യൂനപക്ഷങ്ങൾക്കാണ് ഇതെല്ലാം വിറ്റു തുലച്ചത്. ഈ നടേശനാണോ ന്യൂനപക്ഷപ്രീണനത്തെക്കുറിച്ച് സംസാരിക്കുന്നത്.

എസ്എൻഡിപി യോ​ഗത്തിന്റെ പരിതാപകരമാണ്, ആസ്ഥാനമന്ദിരം ജപ്തിയിലാണ്. 2011 വരെ നടേശൻ വി എസിനെ പുകഴ്തിതി പിന്നീട് തെറിവിളിച്ചു. ഉമ്മൻ ചാണ്ടിയിൽ നിന്നും സ്ഥാനമാനങ്ങൾ നേടിയെടുത്തു. അച്ഛനും മകനും കൂടി അഴിമതി നടത്തിയത് വേറെ.