ക്രിസ്ത്യാനികളേ വയ്ച്ച് കേരളം ബിജെപി പിടിക്കും- ഇടത് വലത് മുന്നണികൾക്ക് വെള്ളാപ്പള്ളി നടേശന്റെ മുന്നറിയിപ്പ്

സുരേഷ് ഗോപിയെ ജയിപ്പിച്ചത് ക്രിസ്ത്യൻ വോട്ട് എന്ന് വെള്ളാപ്പള്ളി. കേരളത്തിൽ ഇടതും വലതും മുസ്ളീങ്ങളേ പ്രീണിപ്പിക്കുന്നു. ക്രിസ്ത്യാനികൾ തിരിഞ്ഞ് കുത്തി. ഇടതിനും വലതിനും എതിരേ ക്രിസ്ത്യാനികൾ ബിജെപിക്ക് വോട്ട് ചെയ്യാൻ തുടങ്ങി. ഇങ്ങിനെ പോയാൽ നിയമ സഭയിൽ കേരളത്തിന്റെ ചരിത്രം ക്രിസ്ത്യാനികൾ ഒന്നായി മാറ്റി എഴുതുമോ? സുരേഷ് ഗോപി വീണ്ടും മാതാവിനു കൈ നിറയേ സ്വർണ്ണം നല്കുന്നത് കേരളം ക്രിസ്ത്യാനികളേ വയ്ച്ച് പിടിക്കാനെന്ന് വെള്ളാപ്പള്ളി നടേശൻ.. ഇടതും വലതും മുസ്ളീങ്ങളേ പ്രീണിപ്പിക്കുന്നത് ക്രിസ്ത്യൻ തിരിച്ചടിക്ക് കാരണമായി സുരേഷ് ​ഗോപി ജയിച്ചത് ക്രിസ്ത്യാനികൾ കുത്തിയതിനാലാണ്‌ എന്നും വെള്ളാപ്പള്ളി പറ‍ഞ്ഞു.

സാമൂഹിക യാഥാർഥ്യങ്ങൾ ചൂണ്ടിക്കാണിക്കുന്നതിന്റെ പേരിൽ രക്തസാക്ഷിയാകാനും തയാറെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരളത്തിൽ ഇടതു, വലതു മുന്നണികൾ അതിരുവിട്ട മുസ്‌ലിം പ്രീണനം തുടരുകയാണെന്നും മതേതര മുഖംമൂടികൾ അഴിഞ്ഞുവീഴുമ്പോൾ രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന വെല്ലുവിളികൾ നേരിടാൻ തയാറാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്എൻഡിപിയുടെ മുഖമാസികയായ യോഗനാദത്തിലാണ് വെള്ളാപ്പള്ളിയുടെ പരാമർശങ്ങൾ.

കേരളത്തിൽ ഒഴിവുവന്ന 3 രാജ്യസഭാ സീറ്റുകളിലേക്ക് എൽഡിഎഫ് രണ്ട് മുസ്‌ലിംകളെയും യുഡിഎഫ് ഒരു ക്രിസ്ത്യാനിയെയും നോമിനേറ്റ് ചെയ്തതിലെ അനീതി ചൂണ്ടിക്കാണിച്ചതാണ് താൻ ചെയ്ത പാതകമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

‘‘ഹൈന്ദവ ഭൂരിപക്ഷ മണ്ഡലങ്ങളിൽ വരെ ന്യൂനപക്ഷങ്ങളെ സ്ഥാനാർഥികളാക്കുമ്പോൾ മലപ്പുറത്തും കോട്ടയത്തും മറിച്ചു ചിന്തിക്കാൻ ഇവർക്ക് ധൈര്യമില്ല. എറണാകുളത്ത് കെ.ജെ. ഷൈനിനെയും മലപ്പുറത്ത് വസീഫിനെയും കോട്ടയത്ത് തോമസ് ചാഴികാടനെയും മത്സരിപ്പിക്കുന്ന ഇടതുപക്ഷം, ഹിന്ദു ഭൂരിപക്ഷമുള്ള ആലപ്പുഴയിൽ ആരിഫിനെ സ്ഥാനാർഥിയാക്കുമ്പോൾ മാത്രമാണ് മതേതരരാകുന്നത്. കമ്യൂണിസ്റ്റ് പാർട്ടികളുടെ തുടക്കം മുതൽ അവർക്കൊപ്പം നിന്ന പിന്നാക്ക, പട്ടികവിഭാഗ സമൂഹത്തിന്റെ വിശ്വാസത്തെ സിപിഎമ്മും സിപിഐയും ന്യൂനപക്ഷ പ്രീണനത്തിനായി ബലികഴിച്ചു. എന്നിട്ടും പഠിക്കാതെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യാൻ വീണ്ടും കണ്ടെത്തിയത് മുസ്‌ലിം നേതാക്കളെ.

‘‘ചില മുസ്‌ലിം നേതാക്കൾ എനിക്കെതിരെ കേസെടുക്കണമെന്നും ജയിലിലടയ്ക്കണമെന്നും പ്രസ്താവന നടത്തിയത് ഖേദകരമാണ്. കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർ വരെ കടുത്തവാക്കുകളുപയോഗിച്ച് പ്രതികരിച്ചത് ദൗർഭാഗ്യകരമായിപ്പോയി.തൃശൂരിൽ സുരേഷ് ഗോപി ജയിച്ചത് എങ്ങനെയാണെന്ന് എന്നെ ക്രൂശിക്കാൻ വരുന്നവർ ചിന്തിക്കണം. മതവിവേചനവും മതവിദ്വേഷവും തിരിച്ചറിഞ്ഞ ക്രിസ്ത്യാനികളുടെ വോട്ടാണ് സുരേഷ് ഗോപിയുടെ തുറുപ്പുചീട്ട്. ഇരുമുന്നണികളുടെയും മുസ്‌ലിം പ്രീണനവും മുസ്‌ലിം ലീഗിന്റെയും കുറേ മുസ്‌ലിം സംഘടനകളുടെയും അഹങ്കാരവും സഹിക്കാനാകാതെ വന്നപ്പോൾ ക്രിസ്ത്യാനികൾ ബിജെപിയെ രക്ഷകരായി കണ്ടു.

തെറ്റു തിരുത്താതെയാണ് മുന്നണികൾ മുന്നോട്ടുപോകുന്നതെങ്കിൽ നാളെ ഹൈന്ദവരും, പ്രത്യേകിച്ച് പിന്നാക്ക, പട്ടികവിഭാഗങ്ങളും ക്രൈസ്തവരുടെ പാത പിന്തുടരും.കേരളത്തിൽ ഹൈന്ദവ പിന്നാക്ക വിഭാഗങ്ങൾ നേരിടുന്ന അസമത്വങ്ങളെക്കുറിച്ച് ബോധ്യമാകണമെങ്കിൽ സാമൂഹിക, സാമ്പത്തിക സർവേ നടത്തേണ്ടതുണ്ട്. ഇതിന് എല്ലാ ന്യൂനപക്ഷ സംഘടനകളെയും രാഷ്ട്രീയ കക്ഷികളെയും വെല്ലുവിളിക്കുന്നു.എന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.

മന്ത്രിസഭയിൽ ക്രൈസ്തവ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗം കൂടിയാണ് ജോര്‍ജ് കുര്യന്റെ പദവി. സുരേഷ് ഗോപിയുടെ തൃശൂരിലെ വിജയത്തില്‍ ക്രിസ്ത്യന്‍ വോട്ടുകളും ബിജെപിക്ക് നിര്‍ണായകമായി. ഈ പശ്ചാത്തലത്തിലാണ് ജോര്‍ജ് കുര്യനെ കൂടി സുരേഷ് ഗോപിക്കൊപ്പം മന്ത്രിസഭയിലേക്ക് കൊണ്ടുവരുന്നത്. ഒന്നാം മോദി സര്‍ക്കാരില്‍ സമാനമായ രീതിയില്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തെ മന്ത്രിയാക്കി പരീക്ഷണം നടത്തിയിരുന്നു. എന്നാല്‍ അതിന് ശേഷം നടന്ന 2019 ലെ തിരഞ്ഞെടുപ്പില്‍ ആ രീതിയില്‍ ഒരു നേട്ടം ബിജെപിക്ക് കേരളത്തിലുണ്ടായില്ല. കേരളത്തില്‍ വേരുറപ്പിക്കണമെങ്കില്‍ ഹിന്ദു സമൂഹത്തിന്റെ പിന്തുണക്കൊപ്പം ക്രിസ്ത്യന്‍ സമൂഹത്തെ കൂടി അടുപ്പിക്കാന്‍ ലക്ഷ്യമിട്ട് ബിജെപി ചില നീക്കങ്ങള്‍ നടത്തിയിരുന്നു. ഭവനസന്ദര്‍ശനം അടക്കം ഇതിന്റെ ഭാഗമായിരുന്നു.