തിരുവനന്തപുരം. സേവനത്തില്‍ തുടരാന്‍ താല്പര്യമില്ലെന്ന് ഡല്‍ഹിയിലെ കേരള സര്‍ക്കാരിന്റെ ഓഫിസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി വേണു രാജാമണി ഐഎഫ്എസ്. ഇക്കാര്യം വേണു രാജാമണി സര്‍ക്കാരിനെ അറിയിച്ചു. സേവനകാലാവധി രണ്ടാഴ്ച മാത്രം നീട്ടിയ സാഹചര്യത്തിലാണ് തീരുമാനം.
ശനിയാഴ്ച വരെയായിരുന്നു അദ്ദേഹത്തിന്റെ കാലാവധി. തുടര്‍ന്ന് രണ്ട് ആഴ്ചത്തേക്ക് സര്‍ക്കാര്‍ കാലാവധി നീട്ടുകയായിരുന്നു. അതിന് ശേഷം സേവനം അവസാനിപ്പിക്കാനായിരുന്നു സര്‍ക്കാര്‍ നീക്കം. വേണു രാജാമണിയെ സര്‍ക്കാരിന്റെ ഓഫിസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടിയായി 2021 സെപ്റ്റംബറിലാണ് നിയമിച്ചത്. ചീഫ് സെക്രട്ടറിക്ക് തുല്യമായ റാങ്കിലായിരുന്നു ഒരു വര്‍ഷത്തേക്കുള്ള നിയമനം.
പിന്നീട് ഒരു വര്‍ഷം കൂടെ നീട്ടി നല്കി. വിദേശമലയാളികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കേന്ദ്രസര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു ചുമതല. 1986 ബാച്ച് റിട്ട. ഐഎഫ്എസ് ഉദ്യോഗസ്ഥനാണ് രാജാമണി. പ്രണബ് മുഖര്‍ജി രാഷ്ട്രപതിയായിരിക്കെ പ്രസ് സെക്രട്ടറിയായിരുന്നു.