വിവാഹം പകർത്തുന്നതിനിടെ ക്യാമറാമാൻ കുഴഞ്ഞുവീണു മരിച്ചു, അവസാന നിമിഷത്തിലും കാമറ കൈവിട്ടില്ല

ആലപ്പുഴയിൽ വിവാഹ വീഡിയോ ചിത്രീകരിക്കുന്നതിനിടെ വീഡിയോഗ്രാഫര്‍ കുഴഞ്ഞുവീണു മരിച്ചു. തന്റെ ജീവിതമായ ക്യാമറ നെഞ്ചോടു ചേർത്താണ് വിനോദ് പാണ്ടനാട് മരണപ്പെട്ടത്. ചെങ്ങന്നൂർ കല്ലിശ്ശേരിയിൽ നടന്ന വിവാഹത്തിനിടെയാണ് ദാരുണ സംഭവം. പരുമല മാസ്റ്റർ സ്റ്റുഡിയോയിലെ വീഡിയോഗ്രാഫറായിരുന്നു വിനോദ്.

ചെറിയ അസ്വസ്ഥത പ്രകടമാവുമ്പോഴും വിനോദ് ജോലിത്തിരക്കിലായിരുന്നു. നിയന്ത്രണം തെറ്റി കുഴഞ്ഞുവീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
ക്യാമറ സ്റ്റാന്‍റും ദേഹത്തേക്ക് വീണെങ്കിലും ക്യാമറ നിലത്ത് വീഴാതെ വിനോദ് ഉയർത്തിപിടിച്ചിരുന്നു. നിലത്ത് വീണ ഉടൻ തന്നെ എഴുന്നേറ്റ് ഇരിക്കാൻ നോക്കുന്നതും പുറത്ത് വന്ന ദൃശ്യങ്ങളിലുണ്ട്.

കൂടെയുണ്ടായിരുന്നവർ പിടിച്ചെഴുന്നേൽപ്പിക്കുന്നതും വീഡിയോയിൽ ഫോട്ടോഗ്രാഫറുടെ അവസാന നിമിഷങ്ങൾ ആരുടേയും കണ്ണുനിറയ്ക്കും. വിനോദിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.