അച്ഛനില്ലാത്ത 90 ദിവസം, വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്- വിദ്യ ഉണ്ണി

മലയാളികളുടെ പ്രിയ താരമാണ് ദിവ്യ ഉണ്ണി. വിവാഹ ശേഷം ദിവ്യ അഭിനയം നിർത്തി പോയപ്പോൾ പകരക്കാരിയായി വന്നതാണ് വിദ്യ ഉണ്ണി. പക്ഷെ ചേച്ചിയുടെ നിലയിൽ എത്തപ്പെടാൻ സാധിച്ചില്ലെങ്കിലും ചാനൽ ഷോകളിലൂടെ വിദ്യ ഉണ്ണി കുടുംബ പ്രേക്ഷകർക്ക് പരിചിതയാണ്. ഡോക്ടർ ലവ് എന്ന ചിത്രത്തിലൂടെയാണ് വിദ്യ ഉണ്ണിയുടെ അരങ്ങേറ്റം. കെ ബിജു സംവിധാനം ചെയ്ത സിനിമ പക്ഷെ വിജയ്ച്ചില്ല. പിന്നീട് തേഡ് ജനറേഷൻ എന്ന ചിത്രത്തിൽ അഭിനയിച്ചെങ്കിലും അതും ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് വിദ്യയെ കണ്ടത് ചാനൽ ഷോകളിലാണ്.

നവംബറിലായിരുന്നു വിദ്യയുടേയും ദിവ്യയുടേയും അച്ഛനായ ഉണ്ണികൃഷ്ണൻ അന്തരിച്ചത്. ഇപ്പോളിതാ സോഷ്യൽ മീഡിയയിൽ സജീവമായ വിദ്യ ഉണ്ണിയുടെ അച്ഛനെക്കുറിച്ചുള്ള പുതിയ പോസ്റ്റ് വൈറലാവുകയാണ്. അച്ഛനില്ലാത്ത 90 ദിവസം, വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. അച്ഛനില്ലാത്ത ദിനങ്ങളെക്കുറിച്ച് ഓർക്കാൻ പോലും ഇഷ്ടമില്ല. എന്നും എന്നെ നയിക്കുന്ന വെളിച്ചം അച്ഛനാണ്, ആ നഷ്ടം ശരിക്കും ഞാൻ അറിയുന്നുണ്ട്. ഇനിയൊരിക്കലും പഴയത് പോലെയാവില്ലെന്ന് എനിക്കറിയാം, ഇനി എനിക്കും അത് പോലെയാവാൻ പറ്റില്ലല്ലോ

എപ്പോഴും എന്നിൽ വിശ്വസിക്കുകയും സ്വപ്‌നങ്ങളെ പിന്തുടരാനായി പ്രേരിപ്പിക്കുകയും ചെയ്തതിന് നന്ദി. അച്ഛന്റെ മകളായി ജനിച്ചതിൽ എനിക്കൊരുപാട് അഭിമാനമുണ്ട്. വാക്കുകൾ കൊണ്ട് വിവരിക്കാനാവുന്നതല്ല അക്കാര്യം. അച്ഛനും എപ്പോഴും എന്നെക്കുറിച്ചോർത്ത് അഭിമാനമാണല്ലോ.