ബിഹാര്‍ വീണ്ടും ജംഗിൾ രാജിലേക്ക്; മഹാഗത്ബന്ധന്‍ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നു

ബിഹാറില്‍ മഹാഗത്ബന്ധന്‍ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം നിരന്തരം ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ബിജെപി ഭരണത്തില്‍ മാഫിയകള്‍ക്കെതിരെ ശക്തമായ നപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ അധികാരം മാറിയതോടെ മാഫിയകള്‍ തലപൊക്കി തുടങ്ങുകയായിരുന്നു. ഖനന മാഫിയയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും മാഫിയയുടെ ട്രക്ക് പിടിച്ചെടുക്കുയും ചെയ്ത ഉദ്യോഗസ്ഥനെ മാഫിയ സംഘം ഓഫീസില്‍ കയറി ഭീഷണിപ്പെടുത്തിയെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.

പാട്‌നയിലെ ജില്ലാ മൈനിംഗ് ഓഫീസില്‍ അതിക്രമിച്ച് കയറിയ മാഫിയ സംഘം സന്തോഷ് കുമാര്‍ എന്ന ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയുമായിരുന്നു. ഉദ്യോഗസ്ഥന്‍ പിടിച്ചെടുത്ത ട്രക്ക് വിട്ട് കിട്ടണമെന്നായിരുന്നു ആവശ്യം. ആര്‍ജെഡി എംഎല്‍എ റിത്‌ലാല്‍ യാദവിന്റെ സഹോദരനെന്നാണ് മാഫിയ സംഘത്തിലെ ഓരാള്‍ തന്നോട് പറഞ്ഞതെന്ന് സന്തോഷ് കുമാര്‍ പറയുന്നു. ഉദ്യോഗസ്ഥന്റെ പരാതിയെ തുടര്‍ന്ന് പോലീസ് കേസ് എടുത്തു.

ചെവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ട്രക്ക് പിടിച്ചെടുക്കുന്നത്. അതിന് ശേഷം 11 മണിയോടെ ഓഫീസിലേക്ക് സന്തോഷ് കുമാറിന് ഒരു ഫോണ്‍ ലഭിച്ചിരുന്നു. വിളിക്കുന്നത് റിത്‌ലാല്‍ യാദവിന്റെ സഹോദരനാണെന്നും എന്ത് കൊണ്ടാണ് നിങ്ങള്‍ ട്രക്ക് പിടിച്ചെടുത്തതെന്നും അയാള്‍ ചോദിച്ചുവെന്ന് സന്തോഷ് കുമാര്‍ പറയുന്നു. എന്നാല്‍ ഇത്തരത്തില്‍ നിയമം തെറ്റിച്ചാല്‍ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞപ്പോള്‍ വൈകുന്നേരം വരെ നിങ്ങള്‍ സുരക്ഷിതരായിരിക്കില്ലെന്നാണ് മറുപടി പറഞ്ഞതെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

വര്‍ഷങ്ങളോളം ബൂര്‍ ജയിലില്‍ തടവിലായിരുന്ന യാദവ് ഓഗസ്റ്റ് 20നാണ് ജാമ്യത്തില്‍ ഇറങ്ങിയത്. ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ ഉള്ളതിനാല്‍ ഉദ്യോഗസ്ഥരും ഭീതിയിലാണ്. അതേസമയം ലാലു കുടുംബവുമായി മണല്‍ മാഫിയക്ക് ബന്ധം ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഹാറിലെ ക്രമസമാധന നില തകര്‍ന്നുവെന്ന് ബിജെപി എംപിയും മുന്‍ ബീഹാര്‍ ഉപമുഖ്യമന്ത്രിയുമായിരുന്ന സുശീല്‍ മോദി പറഞ്ഞു. ഒരു വശത്ത് ഗുണ്ടകള്‍ ജയിലില്‍ കയറി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നു. പോലീസ് ഒന്നും ചെയ്‌തെ നോക്കി നില്‍ക്കുകയാണ്. ആര്‍ജെഡി എംഎല്‍എമാര്‍ പലരും അനധികൃത മണല്‍ക്കച്ചവടക്കാരാണെന്നും അദ്ദേഹം പ്രതികരിച്ചു.