ഒരു ആൺകുട്ടിയും ഒരു അമ്മയും ഒരു അച്ഛനും പിറവി കൊണ്ടിരിക്കുന്നു, സന്തോഷം പങ്കുവെച്ച് വിഷ്ണു ഉണ്ണിക്യഷ്ണൻ

ജീവിതത്തിലേക്ക് പുതിയ അതിഥിയെത്തിയ സന്തോഷം പങ്കുവെച്ച് നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ. ഒരു ആൺകുട്ടിയും ഒരു അമ്മയും ഒരു അച്ഛനും പിറവി കൊണ്ടിരിക്കുന്നുവെന്നാണ് വിഷ്ണു ഫേസ്ബുക്കിൽ കുറിച്ചു. അച്ഛനും അമ്മയ്ക്കും കുഞ്ഞിനും ആരാധകർ ആശംസകളും നേർന്നു.

കോതമംഗലം സ്വദേശിനിയായ ഐശ്വര്യയാണ് വിഷ്ണുവിന്റെ ഭാര്യ.ഈ വർഷം ഫെബ്രുവരിയിലായിരുന്നു വിഷ്ണു വിവാഹിതനായത്.വിവാഹനിശ്ചയത്തിന് ശേഷമായിരുന്നു ഭാവി വധുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് വിവാഹത്തെ കുറിച്ച് താരം പറഞ്ഞത്.നമ്മളെയൊന്നും ചീത്ത വിളിക്കാൻപോലും ഒരു പെണ്ണില്ലല്ലോ എന്നുള്ള പരാതിയും തീർന്നുട്ടാ’ എന്ന ക്യാപ്ഷനിലെത്തിയ ചിത്രം വ്യാപകമായി വൈറലായിരുന്നു.

ഭർത്താവ് എന്ന റോളിൽ നിന്നും അച്ഛൻ എന്ന വേഷത്തിലേക്ക് മാറാനൊരുങ്ങുന്ന വിശേഷവും വിഷ്ണു പങ്കുവെച്ചിരുന്നു. മലയാള സിനിമാലോകത്ത് നടനും തിരക്കഥാകൃത്തുമായി പേരെടുത്ത വ്യക്തിയാണ് വിഷ്ണു ഉണ്ണികൃഷ്ണൻ.2003ൽ എൻറെ വീട് അപ്പൂൻറേം എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ വിഷ്ണു 2015ൽ അമർ അക്ബർ അന്തോണി എന്ന ചിത്രത്തിലൂടെയാണ് ബിബിൻ ജോർജ്ജിനൊപ്പം തിരക്കഥാകൃത്തായി എത്തിയത്.തുടർന്ന് കട്ടപ്പനയിലെ ഋത്വിക് റോഷൻ,ഒരു യമണ്ടൻ പ്രേമകഥ എന്നീ ചിത്രങ്ങൾക്കും ഇരുവരും ചേർന്ന് തിരക്കഥ രചിച്ചു.

കട്ടപ്പനയിലെ ഋത്വിക് റോഷനിലും വികടകുമാരനിലും നായകനായും വിഷ്ണു അഭിനയിച്ചു.രാപ്പകൽ,അമൃതം,പളുങ്ക്,കഥ പറയുമ്പോൾ,മായാവി,അസുരവിത്ത്,ബാച്ച്ലർ പാർട്ടി,ഇയ്യോബിൻറെ പുസ്തകം,ശിക്കാരി ശംഭു,നീയും ഞാനും,ഒരു യമണ്ടൻ പ്രേമകഥ,ചിൽഡ്രൻസ് പാർക്ക്,മാർഗ്ഗം കളി തുടങ്ങിയവയാണ് വിഷ്ണു അഭിനയിച്ച സിനിമകൾസിദ്ദീഖ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ബിഗ് ബ്രദറിലാണ് വിഷ്ണു ഒടുവിലായി അഭിനയിച്ചത്.