കേരളം കാത്തിരുന്ന ഭാഗ്യവാനെ കണ്ടെത്തി; വിഷു ബമ്പർ 12 കോടി ആലപ്പുഴ സ്വദേശിക്ക്

വിഷു ബമ്പർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ചത് ആലപ്പുഴ പഴവീട് സ്വദേശി വിശ്വംഭരന്. സിആർപിഎഫിൽ മുൻ ഉദ്യോഗസ്ഥനാണ് വിശ്വംഭരൻ. പണം ഉപയോഗിച്ച് വീട് ശരിയാക്കണമെന്നാണ് ആദ്യത്തെ ആഗ്രഹമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. സ്ഥിരമായി ലോട്ടറിയെടുക്കുന്ന ആളാണ് വിശ്വംഭരൻ. ചില്ലറ വിൽപനക്കാരിയായ പഴവീട് സ്വദേശി ജയയുടെ കടയിൽ നിന്നാണ് വിശ്വംഭരൻ ടിക്കറ്റ് എടുത്തത്. സിആർപിഎഫിൽ മുൻ ഉദ്യോഗസ്ഥനാണ് വിശ്വംഭരൻ. പണം ഉപയോഗിച്ച് വീട് ശരിയാക്കണമെന്നാണ് ആദ്യത്തെ ആഗ്രഹമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

സ്ഥിരമായി ലോട്ടറിയെടുക്കുന്ന ആളാണ് വിശ്വംഭരൻ. ചില്ലറ വിൽപനക്കാരിയായ പഴവീട് സ്വദേശി ജയയുടെ കടയിൽ നിന്നാണ് വിശ്വംഭരൻ ടിക്കറ്റ് എടുത്തത്. ഇടയ്ക്ക് എറണാകുളത്ത് ഒരു ബാങ്കിൽ സെക്യൂരിറ്റി ആയി ജോലി ചെയ്തിരുന്നു. ഇപ്പോൾ വിശ്രമ ജീവിതം നയിക്കുകയാണ്. സ്ഥിരം ലോട്ടറി എടുക്കുന്ന ആളാണ്. എല്ലാ വർഷവും വിഷു ബമ്പർ എടുക്കാറുണ്ട്. വേറൊരു ടിക്കറ്റിന് മുൻപ് 5000 രൂപയുടെ വേറൊരു സമ്മാനവും കിട്ടിയിട്ടുണ്ട്.ബമ്പറടിച്ച വിവരം ആദ്യം വീട്ടുകാരോടാണ് പറഞ്ഞത്. വർത്തയറിഞ്ഞാൽ ആളുകൾ ഓടിക്കൂടുമോ എന്ന് പേടിച്ചിരുന്നു. ഇത്രയും പൈസ കിട്ടിയതിൽ ഒരു ടെൻഷനുമില്ല. പണം എന്ത് ചെയ്യണമെന്ന് ഇപ്പോൾ തീരുമാനമായിട്ടില്ല. വീട് ശരിയാക്കണമെന്നാണ് ചിന്തിക്കുന്നതെന്നും വിശ്വംഭരൻ പറഞ്ഞു. ആലപ്പുഴയിലെ ചില്ലറ വിൽപ്പനക്കാരി ജയ വിറ്റ ടിക്കറ്റിനാണ് ഭാ​ഗ്യം ലഭിച്ചത്.ഈ അവസരത്തിൽ 12 കോടിയിൽ എത്രയാകും ഭാ​ഗ്യശാലിയ്ക്ക് ലഭിക്കുക എന്നറിയാനുള്ള ആകാംക്ഷയും ഏവർക്കും ഉണ്ട്.

രണ്ട് ദിവസങ്ങൾക്ക് മുൻപാണ് ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് വിറ്റതെന്ന് ജയ ഇന്നലെ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. കടയിൽ നിന്ന് സ്ഥിരമായി ടിക്കറ്റ് വാങ്ങുന്നവർ ഉണ്ടെന്നും അവരിൽ ആരെങ്കിലും ആയിരിക്കാം എടുത്തതെന്നും അവർ വ്യക്തമാക്കിയിരുന്നു. VC 490987 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.

രണ്ടാം സമ്മാനം ഒരു കോടി വീതം ആറു പരമ്പരകള്‍ക്ക് വീതം നല്‍കും. 10 ലക്ഷം വീതം മൂന്നാം സമ്മാനവും ആറു പരമ്പരകള്‍ക്ക് അഞ്ചു ലക്ഷം വീതം നാലാം സമ്മാനവും നല്‍കുന്ന വിധത്തിലാണ് മറ്റ് സമ്മാനഘടനകള്‍. അഞ്ച് മുതല്‍ ഒന്‍പത് വരെയുള്ള സമ്മാനങ്ങളായി യഥാക്രമം 5000, 2000, 1000, 500, 300 രൂപയും നല്‍കും.