ദുബായിലെ ഫ്‌ളാറ്റിൽ വ്ലോഗർ റിഫ മെഹ്നു നേരിട്ടത് മെഹ്നാസിൽ നിന്നുള്ള ക്രൂര മർദ്ദനം, ഓഡിയോ പുറത്ത്.

 

കോഴിക്കോട്/ ദുരൂഹ സാഹചര്യത്തിൽ ദുബായിൽ മരണപ്പെട്ട വ്ലോഗർ റിഫ മെഹ്നുവിന്റെ ഓഡിയോ പുറത്ത്. ഭർത്താവ് മെഹ്നാസ് നിരന്തരം മർദിച്ചിരുന്നുവെന്നാണ് റിഫ ഓഡിയോയിൽ പറഞ്ഞിരിക്കുന്നത്. ‘എന്റെ തലയ്ക്കൊക്കെ അടിയേറ്റിട്ട് എനിക്കെന്തെങ്കിലും ആയിപ്പോയാ എന്താ ചെയ്യാ? കട്ടിലിലൊക്കെ തലയിടിപ്പിക്കും’ എന്നാണ് റിഫയുടെ ഓഡിയോയിൽ പറഞ്ഞിരിക്കുന്നത്. ഒരു സുഹൃത്തിനോ ഡാൻസ് റിഫ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

ദുബായ് ജാഹിലിയയിലെ ഫ്ലാറ്റിൽ മാർച്ച് ഒന്നിനു പുലർച്ചെയാണ് റിഫയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. മാനസികമായും ശാരീരികമായുമുള്ള പീഡനം റിഫയുടെ മരണത്തിനു കാരണമായതായി കാക്കൂർ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തുന്നത്. 306, 498 എ എന്നീ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് ഭർത്താവ് മെഹ്നാസിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. റിഫയുടെ മൃതദേഹം നാട്ടിൽ കൊണ്ടു വന്നാണ് സംസ്കരിക്കുന്നത്. തുടർന്ന് അന്വേഷണത്തിന്റെ ഭാഗമായി മൃതദേഹം വീണ്ടും പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യുകയും ഉണ്ടായി.

ഇരുവരും 3 വർഷം മുൻപായിരുന്നു വിവാഹിതരായത്. ഇൻസ്റ്റഗ്രാം വഴിയാണ് റിഫ മെഹ്നുവും മെഹനാസും പരിചയത്തിലാവുന്നത്. മെഹ്നാസ് കാസർകോട് നീലേശ്വരം സ്വദേശിയാണ്. കഴിഞ്ഞ ജനുവരി 24ന് ആയിരുന്നു റിഫ മെഹ്നു പർദ കമ്പനിയിൽ ജോലിക്കായി ദുബായിലേക്ക് പോകുന്നത്.